മധുര ചൂരൽ

പ്രകാശന്‍ മാഷ്
ഞാന്‍ ബെളിഞ്ച എല്‍.പി സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം, അന്നീ പ്രണയത്തിന്‍റെ ഭ്രാന്തൊന്നും തുടങ്ങിയിട്ടില്ല. വര്‍ഗ്ഗ സ്നേഹത്തിന്‍റെ കാലം. ഞങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് പെണ്കുട്ടികളെ കണ്ണെടുത്താല്‍ കണ്ടു കൂടാത്ത കാലം. ഞങ്ങള്‍ തമ്മില്‍ എപ്പോഴും പൊരിഞ്ഞ അടിയായിരിക്കും. അടീന്ന് വെച്ചാ ശരീരത്ത് തൊട്ടുള്ള അടിയല്ല വാകുക്കള്‍ കൊണ്ടും ആംഗ്യങ്ങള്‍ കൊണ്ടും പക്ഷെ ഒരു ദിവസം ശുഭ ലക്ഷ്മി എന്ന കൂട്ടുകാരിയെ ഞാന്‍ ശരിക്കും തല്ലി അത് ക്ലാസില്‍ വലിയ പ്രശ്നമായി. അധ്യാപകരുടെ ചെവിയിലും എത്തി. ഞാനും കൂട്ടുകാരും ക്ലാസില്‍ നിന്ന് മുങ്ങി. ഞങ്ങളെ അന്വാഷിച്ച് പ്രകാശന്‍ മാഷൊക്കെ വന്നു എന്തിനേറെ ഞങ്ങളെ പൊക്കി. കൂട പ്രകാശന്‍ മാഷ് എനിക്കിട്ട് രണ്ടെണ്ണം പൊട്ടിക്കുകയും ചെയിതു. അത് വരെ എന്നെ പ്രകാശന്‍ മാഷ് ഒരു തവണ പോലും തല്ലിയിരുന്നില്ല. അന്നാദ്യമായി പ്രകാശന്‍ മാഷില്‍ നിന്ന് തല്ല് കൊണ്ടപ്പോള്‍ എന്‍റെ കണ്ണില്‍ നിന്ന് കണ്ണു നീര്‍ താഴേക്ക് പതിച്ചു. അതിന് ശേഷം ഒരിക്കല്‍ പോലും സ്കൂളില്‍ നിന്ന് തല്ല് വാങ്ങിയുരുന്നില്ല.
ലിസ ടീച്ചര്‍
അകാലത്തില്‍ ഞങ്ങളെ പിരിഞ്ഞു പോയ ഞങ്ങളുടെ പ്രിയ അധ്യാപിക. ഞങ്ങള്‍ക്കൊരിക്കലും മറക്കാന്‍ കഴിയുകയില്ല ടീച്ചറിന്‍റെ കണക്കിലെ കളികളും ഞങ്ങളില്‍ കുറുമ്പ് കാണുമ്പോഴുള്ള ടീച്ചറിന്‍റെ കണ്ണുരുട്ടിയുള്ള നോട്ടവും പഠിക്കാതെ വരുമ്പോഴുള്ള നുള്ളലും പഠിച്ചാലുള്ള പുറത്ത് തട്ടിയുള്ള അഭിനന്ദനവും. ഇല്ല ടീച്ചര്‍ മറക്കുകയില്ല. ഞങ്ങളൊരിക്കലും ടീച്ചറെ മറക്കുകയില്ല. മറക്കാനാവില്ല ഞങ്ങള്‍ക്ക്.

Comments
Post a Comment