സെല്ലും ആരാച്ചാരും പിന്നെയൊരു കഷ്ണം നൂലും...



സെല്ലിനകത്ത് അടച്ചിട്ടു എന്നെ
പരീക്ഷ എന്നൊരു പീഢകന്‍
ആരോ ഹര്‍ജി കൊടുത്തു വധശിക്ഷക്കായി
ഒടുവില്‍
കൊലക്കയറിന്‍ രൂപത്തില്‍ ഒരു നൂല്‍ കഷ്ണം
ഇന്വിജിലേറ്റര്‍ എന്ന ആരാച്ചാര്‍ എന്‍ മുന്നിലെക്കിട്ടു.
ഞെട്ടലോടെ ഞാന്‍ നോക്കവേ
ആ കൊലക്കയറില്‍ എന്‍റെ ഉത്തരകടലാസങ്ങ് മുറുകി.
രക്ഷപ്പെട്ടു ഈ നരകമാം ഭൂവില്‍ നിന്നും
ഇനിയും കാണാം നരകമില്‍,
മറയുന്നില്ല ഈ ആരാച്ചാര്‍
ഇനിയുമുണ്ട് കൊലക്കയര്‍
ഇനിയുമുണ്ട് പരീക്ഷകള്‍.
പരീക്ഷ ദുഖമാണുണ്ണീ
ക്ഷയനമല്ലെ സുഖപ്രദം.
-എന്ന് നിഷാനി

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE