എന്ത് കൊണ്ട് ഞാന്‍...?
ഓരോ ദിവസവും എത്രയെത്ര പേരെയാണ് നാം ഉപദേശിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ സൌജന്യമായി കൈമാറ്റം ചെയ്യപ്പെടുന്നത് ഉപദേഷങ്ങളാണ്. ഏതൊരാളെ കണ്ടാലും സുഖവിവരങ്ങള്‍ അന്വോഷിച്ചാലുടനെ ഉപദേശങ്ങളുടെ ഭാണ്ഡകെട്ടുകള്‍ തുറക്കലാണ് നമ്മുടെ പണി.
എന്ത് കൊണ്ട് നിങ്ങള്‍...? എന്ന്‍ ചോദിച്ചാല്‍ ഒരുപാട് ഉത്തരങ്ങള്‍ നമ്മുടെ മുന്നില്‍ നിറയും. നിങ്ങള്‍ എന്ത് കൊണ്ട് മോശമായി? നിങ്ങള്‍ എന്ത് കൊണ്ട് പരാജയപ്പെട്ടു? നിങ്ങള്‍ എന്ത് കൊണ്ട് ഇങ്ങനെയായി? ഇങ്ങനെ ചോദ്യങ്ങളുടെ ഒരു വലിയ നീണ്ട നിര തന്നെ നീണ്ട് പോകും. എന്നാല്‍ എപ്പോഴെങ്കിലും നിങ്ങള്‍ എന്നതിനു പകരം ഞാന്‍ എന്ന്‍ ചേര്‍ത്ത് സ്വം ചോദിച്ച് നോക്കിയിരിക്കുമോ? അതുണ്ടാവില്ല. നമ്മുടെ കാര്യങ്ങളിലല്ല നമ്മുടെ ശ്രദ്ധ മറ്റുള്ളവന്‍റെ പരമരഹസ്യ കാര്യങ്ങളിലാണ്.
ഉപദേഷിക്കുന്നവന്‍റെ അര്‍ഹത എത്രത്തോളമുണ്ടന്നത് ഇന്ന് വലിയൊരു പ്രസക്തിയുള്ള കാര്യമാണ്. കാരണം, ഇന്ന് ഉപദേശങ്ങളെ ആരും വലിയ കാര്യമായി കാണാറില്ല. ഒരു ചെവി കൊണ്ട് കേട്ട് മറ്റേ ചെവി കൊണ്ട് പുറം തള്ളുന്ന സ്വഭാവമാണ് വ്യാപകമായുള്ളത്. ഇന്ന് ഒരാള്‍ ഉപദേശിച്ചാല്‍ അയാളുടെ കുറവുകളിലൂടെ അയാള്‍ ഉപദേഷിക്കാനര്‍ഹനല്ലെന്ന് സ്ഥാപിക്കുകയും അയാളുടെ ഉപദേശങ്ങളെ തള്ളുകയുമാണ് ചെയ്യുന്നത്.

Comments
Post a Comment