കുടക് യാത്ര
എന്നും ഓർമ്മകളിൽ തങ്ങി നിൽക്കുന്ന യാത്രകളിലൊന്നാണ് കുടക് യാത്ര. ഞങ്ങളുടെ മൂന്നാറും ഊട്ടിയുമൊക്കെ കുടകാണ് എന്നത് തന്നെയായിരിക്കും അതി രഹസ്യം. ഇപ്രാവശ്യം എരുമാട് ഉറൂസിന് കുറിച്ച് സംസാരിച്ചപ്പോളം അത് തന്നെയായിരുന്നു പ്രതീക്ഷിച്ചത്, എരുമാട് സൂഫി ശഹീദ് സിയാറത്തും കുടകിൻറ മനോഹാരിത തൊട്ടറിയലും.
പലപ്പോഴും കുടകിലേക്ക് യാത്ര പോയപ്പോഴൊക്കെ മടിക്കേരിയിലെ ബന്ധുവീട്ടിൽ പോകുമ്പോഴും കുടകിലെ സുഹൃത്തുക്കളുടെ വീടുകളിൽ പോകുമ്പോഴൊക്കെ തിങ്ങി നിൽക്കുന്ന മരങ്ങളും വളർന്ന് പടർന്ന് പിടിച്ചിരിക്കുന്ന കാടുകളും പ്രത്യേക അന്തരീക്ഷമൊരുക്കി നമ്മെ സ്വീകരിക്കുന്ന പ്രകൃതിയുമെല്ലാം ഒരു അത്ഭുതമായിരുന്നു. സുള്ള്യ കഴിഞ്ഞ് മടിക്കേരി കയറാൻ തുടങ്ങുമ്പോൾ തന്നെ പലപ്പോഴും നോട്ടുപുസ്തകത്തിൻറ പുറം ചട്ടകളിൽ കണ്ട് പരിചയിച്ച ചിത്രങ്ങളുടെ ഫീലിങ്ങാണ് ഉണ്ടാകാറ്. വെള്ളചാട്ടവും തല ഉയർത്തി നിൽക്കുന്ന സഹ്യനും റോഡുകളിൽ ചാടികളിക്കുന്ന കുരങ്ങുകളും മനുഷ്യനെ കോച്ചിപിടിപ്പിക്കുന്ന തണുപ്പുമെല്ലാം ആ കുളിർമ്മ വർധിപ്പിക്കാനെ ഇടയക്കാറുള്ളൂ. അത് പ്രതീക്ഷിച്ചാണ് ഇത്തവണയും മടിക്കേരി കയറിയത്.
പക്ഷെ, കയറുമ്പോൾ തന്നെ ഉബൈദ് പറഞ്ഞത് പ്രളയം ബാക്കി വെച്ച കഥകളാണ്. ഇപ്പോഴും റോഡുകളിൽ മണ്ണിടിഞ്ഞ് കൂടിയതിൻറ അടയാളങ്ങൾ ബാക്കിയുണ്ട്. ചുരം കയറുന്നതിനിടയിൽ ഒരിക്കലും കാണാറില്ലാത്ത മണ്ണുമാന്തിയന്ത്രങ്ങൾ വഴിയോരങ്ങളിൽ നിർത്തിയിട്ടിരിക്കുന്നു. ഒരു ഭാഗത്ത് മണ്ണൊലിച്ച് പോയതിൻറ ദൃശ്യങ്ങൾ വ്യക്തമായി കാണുമ്പോൾ മറ്റേ ഭാഗത്ത് പണ്ട് കണ്ട കാടുകൾക്ക് പകരം വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നു. അകലേക്ക് നോക്കുമ്പോൾ ബേക്കറി കേക്കിൽ നിന്നും പകുതി കക്ഷണമെടുത്തത് പോലെ പലയിടത്തും സഹ്യൻറ പകുത് കക്ഷണം കാമാനെ ഇല്ല. കാസറഗോഡുകാരനായ എനിക്ക് പ്രളയത്തിൻറ വ്യപ്തി കേട്ടറിഞ്ഞതല്ലാതെ നേരിട്ട് കാണുന്നത ആദ്യമായിരുന്നു. അള്ളാഹുവിൻറ സൃഷ്ടികളിൽ ഒരത്ഭുതം തന്നെയായിരുന്നു തിങ്ങിനിൽക്കുന്ന കാടുകൾ നിറഞ്ഞ ആ വഴികൾ... വൈകാതെ തന്നെ ആ പഴയ മനോഹാരിത നിറഞ്ഞ വഴിയോരങ്ങളിൽ കൂടി സഞ്ചരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ
മുബീൻ ആനപ്പാറ
Comments
Post a Comment