ഞാൻ ബിസിയാണ് ...
അവൻ
അതിവേഗം ഓടി കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന്എന്തോ ഇടിച്ചെത് പോലെ ആരുടെയോ കരച്ചിൽ ഉയർന്നു.
അമ്മേ... പക്ഷെ അവന് അതിന് സമയമുണ്ടായിരുന്നില്ല
അവന്റെ കൂട്ടുകാരീ അവനെയും
കാത്ത് പാർക്കിലിരിപ്പുണ്ടാകും അവൻ കാറിന്റെ സ്പീഡ് കൂട്ടി. പാർകിലെത്തി ഒരുപാട്
നേരം കാത്തു നിന്നു അവളെ കാണുന്നില്ല. മിസ്സ് അടിച്ചു അവളില്ല. ഒടുവിൽ സ്ത്രീ വർഗത്തെ മുഴുവൻ
വഞ്ചകിമാർ എന്ന മുദ്ര കുത്തി അവൻ തിരിച്ചു വന്നു.
പെട്ടെന്ന് നേരത്തെ ഇടിച്ച
സ്ഥലത്ത് ആളുകൾ കൂടി നില്ക്കുന്നു. അവനെ
ആരും കാത്തുനില്കാത്തത് കൊണ്ടും ആ അപകടത്തിന്റെ ഉത്തരാവാദിത്ത്വം അവന്റെ
തലയിൽ നിന്ന് ഒഴിവാക്കിയത് കൊണ്ടും അവൻ അവിടേക്ക് നോക്കി. പെട്ടന്നാ ദൃക്ഷ്യം കണ്ട
അവൻ ഞെട്ടി. പാർക്കിൽ അവൻ കാത്തിരുന്ന അവന്റെ കൂട്ടുകാരി അവിടെ മരിച്ചു കിടക്കുന്നു...

Comments
Post a Comment