മർസൂഖ്- പറയാതെ പോയ പ്രിയ സൂഹൃത്ത്



           പ്രിയ സുഹൃത്തിന്‍റെ വേർപ്പാട് താങ്ങാൻ സാധിക്കാതെ ഇന്നും സഅദിയ്യ തേങ്ങി കൊണ്ടിരിക്കുകയാണ്. സഅദിയ്യയുടെ ഓരോ മണൽതരിക്കും പരിചിതമായ ആ കാൽപാദത്തിന്‍റെ ഉടമ ഇന്ന് ചട്ടഞ്ചാലിലെ പുത്തരിയടുക്കം ഖബർസ്ഥാനിൽ അന്ത്യ വിശ്രമം കൊള്ളുന്നു. അവിടേക്ക് ഒഴുകുന്ന തഹ്ലീലുകളും ഖത്തമുകളും മർസൂഖിന് സ്വർഗീയ ആരാമം സമ്മാനിക്കാനുതുകുന്നതാണ്.
   ഒരുപാട് വർഷങ്ങളായി പ്രിയ സുഹൃത്ത്  ഞങ്ങളുടെ ഇടയിൽ ജീവിക്കുന്നു. കാണുമ്പോഴെല്ലാം ഗുരുവര്യർക്ക് ഖിദ്മത്ത് ചെയ്യുന്നതാണ്  കാണാൻ സാധിക്കാറ്. കുറച്ച് വർഷങ്ങൾ മാത്രമാണ് ജീവിച്ചെതെങ്കിലും ഉസ്താദുമാരോടുള്ള ഖിദ്മത്ത് കൊണ്ട് തന്നെ ആ ജീവിതം ധന്യമായിരുന്നു. ജൂനിയർ ശരീഅത്തിൽ പഠിക്കുമ്പോൾ തന്നെ ഉസ്താദുമാരെ പരിചരിച്ച് തുടങ്ങിയ ആ സ്വഭാവം ദഅ്-വാ കോളേജിലും തുടർന്നു. അതിലുപരി ഉസ്താദിന് വേണ്ടി ഖിദ്മെത്തെടുക്കുന്ന വഴിയിൽ തന്നെയാണ് പ്രിയ സുഹൃത്ത് യാത്ര പറഞ്ഞത്. അള്ളാഹു മർസൂഖിന് നൽകിയ ഒരപൂർവ്വ ഭാഗ്യം. പരിചരണം കൊണ്ട് ഉസ്താദുമാരുടെ പ്രിയങ്കരനായ മാറിയ സുഹൃത്ത് പഠനം കൊണ്ടും സ്വഭാവം കൊണ്ടും ആ പ്രിയത്തിന് തിളക്കം കൂട്ടി. സർഗ്ഗവൈഭവത്തിൽ ഒരത്ഭുതമാവുന്ന DAWA Students Festൽ പ്രതിഭയാകിനിരിക്കെയായിരുന്നു പ്രിയ സുഹൃത്തിന്‍റെ വേർപ്പാട്. സ്വരം കൊണ്ട് സംഗീത വിസ്മയം തീർക്കുന്ന മർസൂഖ് ഇനിയില്ലെന്നത് വേദനയോടെയല്ലാടെ കൂട്ടുകാർക്ക് ഓർക്കാൻ സാധിക്കുകയില്ല.
  വേഗത്തിൽ കർമ്മങ്ങൾ ചെയിത് തീർത്ത് എല്ലാവരുടെയും സ്നേഹം കൈപറ്റി അതിവേഗത്തിൽ മറഞ്ഞുപോയ പ്രിയ സുഹൃത്ത്, ഇനി ഖൽബകങ്ങളിലെ വിള്ളൽ മാത്രമായി മാറുമ്പോൾ നമുക്കെല്ലാവർക്കും ഒരിക്കൽ കൂടി മരണത്തെ ഓർമ്മിപ്പിക്കുകയാണ് മർസൂഖ്. അള്ളാഹു തഹാല നാളെ അവന്‍റെ സുവർഗ്ഗീയ ആരാമത്തിൽ നമ്മെയും അവനെയും ഒരുമിച്ച് കൂട്ടുമാറാകട്ടെ..ആമീൻ.

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE