അമ്മേ ഒരു ഒപ്പ്!



വേച്ച് വേച്ച് പതുക്കെ പടികള്‍ കയറി...
മുകളിലെത്തി,
വണ്ടക്കാക്ഷരത്തില്‍ എഴുതി കണ്ടു ഇരുപദം
‘വൃദ്ധസദനം’
കേണിരെന്ന് ഒരു തുണ്ട് സ്ഥലം
കിടക്കാനായി വാങ്ങി...
ഗതകാല സ്മരണകള്‍ അയവിറക്കി
കിടക്കെ ഒരു കാലൊച്ച കേട്ടു...
തല ഉയര്‍ത്തി നോക്കിയപ്പോള്‍
കണ്ടു എന്‍റെ ‘ഗര്‍ഭസ്ഥ’ ശിശുവിനെ,
അവന്‍ ദുഖപരിവഷനായി
എന്നോട് അലിഞ്ഞു
ഞാന്‍ തൃപ്തയായി...
പോകാന്‍ നേരം
അവന്‍ എന്നോട് മൊഴിഞ്ഞു,
‘അമ്മേ ഒരു ഒപ്പ്’
‘എന്‍റെ പൊന്നമ്മയുടെ ഒരു കയ്യൊപ്പ്’
ഞാന്‍ നോക്കവേ...
കണ്ടു
ഒരുപാട് കടലാസിന്‍ തുണ്ടുകള്‍,
എന്‍റെ പ്രിയന്‍റെ ചിതയുടെ
കടലാസിന്‍ തുണ്ടുകള്‍...
എന്തൊരു സ്നേഹം,
ഒരു ഒപ്പിന്നെങ്കിലും
ഈ വൃദ്ധസദനത്തിലും
ഞാന്‍ അമ്മയായി
സതീര്‍ത്ഥ ഞാന്‍, തൃപ്ത ഞാന്‍
ഇനി മരിക്കാം ശുഭമായി...
വീണ്ടും ഹൃദയത്തിന്‍ അറകളില്‍
പെരുമ്പറ കൊട്ടി ആ വാക്കുകള്‍
‘അമ്മേ ഒരു ഒപ്പ്’...
‘ഒരു കയ്യൊപ്പ്’
-നിഷാനി

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE