ആര്യമാവ്
ഇരുട്ടിനെ ഓടിച്ചിട്ട്
പിറകെ വന്നതാണിവന്‍,
മനുജന് വെള്ളി
വെളിച്ചമേകാന്‍.
മരിക്കാതെ മരിച്ച
മരണത്തിന്
അര്‍ദ്ധ വിരാമമിടാന്‍.
മരതക കല്ലിനെ പോലെ
തിളങ്ങുന്നവന്‍,
തട്ടി കൂട്ടിയ
കൊട്ടാരവീട്ടില്‍ നിന്നുമിറങ്ങിവന്ന
പടക്കോഴി വിളിച്ചു
കൂവി...
‘ഉണരൂ ഉണരൂ കൂട്ടരേ...
ചുവന്ന്‍ തുടത്തൊരു
മരതക മുത്ത് വന്നെത്തി’
ദീര്‍ഘ സ്നാനം കഴിഞ്ഞു
വന്ന
ആ മരതക മുത്ത്
തിളക്കമാര്‍ന്നിരുന്നു...
-നിഷാനി

Comments
Post a Comment