ഫെമിനിസം



    അയാള്‍ നടന്ന്‍ തീര്‍ത്ത വഴികളിലൊക്കെയും മുള്ളുകള്‍ കൊണ്ട് നിര്‍മിച്ചതാണന്ന്‍ അയാള്‍ക്ക് തോന്നി അത്രയിക്കുമുണ്ടായിരുന്നു അയാളുടെ കാലിന് വേദന. ആ കാടിനകത്തുള്ള മരത്തില്‍ തൂങ്ങികിടക്കുന്നത് അയാളുടെ ഭാര്യയാണന്ന്‍ ആരോ പറഞ്ഞു. അത് കേട്ട് അയാള്‍ ആ കാടിനകത്തേക്ക് ഓടി വന്നതാണ്. എപ്പോഴോ തന്‍റെ  പൊന്നുമോളെ വീട്ടിലാക്കി ആരുടെയോ കൂടെ ഇറങ്ങി പോയവളെ കാണാൻ. അയാൾ നടന്ന് നടന്ന് ആ മരത്തിനടുത്തെത്തി. ചുറ്റും പോലീസൊക്കെ നിൽപ്പുണ്ട്, ആ വലിയ കാടിനകത്ത് ആ മരം മാത്രം ഉണങ്ങി കഴിഞ്ഞിരിക്കുന്നു. ഇവളെ പോലെ ശപിക്കപ്പെട്ടവളുടെ ശവം പേറേണ്ടി വന്നത് കൊണ്ടായിരിക്കാം അത് കരിഞ്ഞ് പോയത്. എന്തോ ചീഞ്ഞുനാറിയ നാറ്റം അവിടെയൊക്കെ ആഞ്ഞുവീശുന്നുണ്ട്. പെട്ടെന്നാണ് പോലീസ് ചോദിച്ചത് ഇവളുടെ ഭർത്താവ് എത്തിയോന്ന്? എനിക്ക് ചിരിക്കാനാണ് തോന്നിയത്. ഏത് ഭർത്താവ്? എത്രയോ ഭർത്താക്കന്മാർ ഇവൾക്കുണ്ടായിരുന്നു. സോറി, ന്യൂ ജനറേഷനിൽ അതൊക്കെ ബോയ് ഫ്രണ്ട്സാണല്ലോ. എല്ലാം തലയിലേറ്റാൻ വിധിക്കപ്പെട്ടവനാണല്ലൊ ഭർത്താവ്. അങ്ങനെയാണങ്കിൽ നിയമപരമായി ഇവളുടെ പേരിന്‍റെ ഭർത്താവ് ഞാനാണ്. ശരീരത്തിന്‍റേത് മറ്റാരൊക്കെയോയാണ്. അതെ, രജിസ്ട്രാറിൽ ഒപ്പ് ചെയിതത് കൊണ്ട് ഞാനാണല്ലൊ ഇവളുടെ ഭർത്താവ്...
   കോളേജിലെ ഓരോ മണൽതരിയേയും പ്രകന്പനം കൊള്ളിച്ച് കൊണ്ട് ആ വാക്കുകളവിടെ പറന്ന് നടന്നു. സ്ത്രീ സ്വാതന്ത്രത്തിന് വേണ്ടിയുള്ള എന്‍റെ വാക്കുകളായിരുന്നു അത്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ വ്യക്തമായ ഒരു ഇരിപ്പിടം എനിക്കുണ്ടായിരുന്നു. തീപ്പൊരി പ്രാസംഗികൻ, സ്ത്രീ സ്വാതന്ത്രത്തിന് വേണ്ടി കഠിനധ്വാനം ചെയ്യുന്ന സാമൂഹ്യപരിഷ്കർത്താവ് അങ്ങനെ തുടങ്ങി ഒരുപാട് വിശേഷണങ്ങൾ. കോളേജിലേക്ക് പർദ്ധയും ധരിച്ച് വരുന്ന ചുരുക്കം ചില പെണ്‍കുട്ടികളുണ്ടായിരുന്നു. അവരെ ഞങ്ങൾ കരിംഭൂതം എന്ന് വിളിച്ച് പരിഹസിച്ചു. ഞങ്ങളുടെ കഴിവിന്‍റെ പരമാവധി റാഗ് ചെയിതു. എന്തിനേറെ ഞങ്ങളുടെ ശല്യം സഹിക്കവയ്യാതെ ചിലർ പർദ്ധ ധരിക്കുന്ന്ത് തന്നെ നിർത്തി. അങ്ങനെ കോളേജിലെ തന്നെ ഏറ്റവും മികച്ച സ്ത്രീ സ്വാതന്ത്രവാദിയായി മുന്നോട്ട് പോയികൊണ്ടിരിക്കുന്പോഴാണ് കോളേജിൽ പുതിയൊരു വർഷം പിറന്നുവീണത്. ഒരുപാട് പുതിയ കുട്ടികൾ വന്നു. ഞങ്ങളുടെ പാർട്ടിയുടെ വിപുലീകരണവും ആശയപ്രചാരണവുമൊക്കെയായി മുന്നോട്ട് പോയികൊണ്ടിരിക്കുന്നു. ഒരു ദിവസം പാർട്ടി ജോയിൻ സെക്രട്ടറിയായിരുന്ന സെറീനയാണ് എനിക്കവളെ പരിചയപ്പെടുത്തിയത്. നാണം കുണുങ്ങിയായ ഒരു പെണ്‍കുട്ടി. ബി.എ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥിനിയായ നാജിസ. മാസികകളിലൊക്കെ എഴുതാറുണ്ടെന്നും നമ്മുടെ പാർട്ടി അനുഭാവിയാണെന്നും പറഞ്ഞു. പർദ്ധ ധരിക്കുന്നതിനെതിരെയായിരുന്നു നാജിസയുടെ തൂലിക അധികവും ചലിച്ചിരുന്നത്. അങ്ങനെ ഞങ്ങളിലൊരാളായി ഒരു തികഞ്ഞ ഫെമിനിസ്റ്റായി അവൾ നിറഞ്ഞ് നിന്നു. എന്തിനേറെ പറയണം പാർട്ടിയിലും സ്ത്രീ സ്വാതന്ത്രവാദത്തിവും എന്‍റെ അപ്രമാദിത്ത്വം അവസാനിച്ചു എന്നേക്കാൾ മുകളിൽ അവളെത്തി. സീനിയറായ ഞാൻ പാർട്ടിയിൽ രണ്ടാമനായി. സ്ത്രീയും അബലയും ജൂനിയറുമായ നാജിസക്കായി പാർട്ടിയിൽ മുൻഗണന...
     മനോഹരമായ ഒരു നാട്ടിൻ പുറത്തായിരുന്നു എന്‍റെ വീട്. നാട്ടിലെ മതകാര്യങ്ങളിലും പള്ളികമ്മിറ്റികളിലും പ്രമുഖനായ അബൂബക്കർ ഹാജിയുടെ മകനായിരുന്നു ഞാൻ. നിറയെ തോട്ടങ്ങളുള്ള ഒരു മുതലാളിയുടെ മകൻ. ഉപ്പ മകതനിയമങ്ങൾ അനുസരിച്ച് ജീവിക്കുന്ന നല്ലൊരു മതഭക്തനായിരുന്നു. ഉമ്മയും തഥൈവ. അനുജത്തിയേയും ഉപ്പ വളർത്തിയത് അങ്ങനെ തന്നെ. പഠിക്കുന്നത് അഫ്ളലുൽ ഉലമയിലാണ്. പർദ്ധയും ഹിജാബുമൊക്കെ ധരിച്ച് കോളേജിലേക്ക് പോകും തിരിച്ച് വരുന്പോഴും അങ്ങനെ തന്നെ. അവളുടെ മുഖം പോലും പുറത്ത് കാണില്ല. ചിലപ്പോൾ അവളുടെ അധ്യാപകർക്ക് പോലും അവളുടെ മുഖം കണ്ടിട്ടുണ്ടാവില്ല. തികഞ്ഞ സ്ത്രീ സ്വാതന്ത്രവാദിയായ എന്‍റെ അനുജത്തി തന്നെ ഇങ്ങനെയായി പോയതിൽ ഞാനെപ്പോഴും പരിതപിച്ചിരുന്നു. ഇതും പറഞ്ഞ് സ്ത്രീ സ്വാതന്ത്രത്തിന് വേണ്ടി വീട്ടുൽ കലഹമുണ്ടാക്കും. പക്ഷേ ഉപ്പയും ഞാനാർക്ക് വേണ്ടിയാണോ കലഹമുണ്ടാക്കിയത് ആ എന്‍റെ അനുജത്തിയും എനിക്കതിരെ തിരിയും അവസാനം യഥാസ്ഥികർ എന്ന് പരിഹസിച്ച് ഞാനിറങ്ങും. തികഞ്ഞ മതഭക്തരായിരുന്ന കുടുംബത്തിൽ എന്നെ പോലൊരു നവോഥാന ചിന്താഗതിക്കാരൻ വന്നെതിൽ എല്ലാവർക്കും അത്ഭുതമായുരുന്നു.
    വെറുപ്പ് സ്നേഹത്തിലേക്കും സ്നേഹം വെറുപ്പിലേക്കും നീങ്ങുമെന്നതാണല്ലൊ തത്വം. പാർട്ടിയുടെ സ്ഥാനമാനങ്ങളിൽ എന്നേക്കാൾ മുകളിൽ നാജിസ വന്നത് മൂലം എനിക്കവളോട് തീർത്താൽ തീരാത്ത ദേഷ്യമായി. കിട്ടുന്ന അവസരങ്ങളിലൊക്കെ പാര വെച്ചു, അങ്ങനെ നീങ്ങി കൊണ്ടിരിക്കെ ഞങ്ങൾക്കിടയിൽ വെറുപ്പ് സ്നേഹമാകുമെന്നുള്ള തത്വം പ്രവർത്തിക്കാൻ തുടങ്ങി. കോളേജിലെ പ്രശസ്തരായ സ്ത്രീ സ്വാതന്ത്രവാദികളായ ഞങ്ങൾ രണ്ട് പേരും ഒടുവിൽ പ്രണയബന്ധിതരായി. സ്ത്രീ സ്വാതന്ത്രത്തിന് വേണ്ടി ഞാൻ അതിഘോരം പ്രസംഗിച്ച് നടന്നപ്പോൾ അവൾ തൂലിക കൊണ്ട് വിപ്ലവം തന്നെ തീർത്തു. ഞങ്ങളുടെ വിപ്ലവത്തിന്‍റെ പ്രണയത്തിന്‍റെയും തീവ്രത കൂടി വന്നത് മൂലം വീട്ടിൽ കാര്യങ്ങളറിഞ്ഞു. ഫെമിനിസമെന്ന പ്രഹസന വിപ്ലവത്തിൻറ വക്താവായ ഒരു മരുമകളെ കിട്ടുന്നത് ഉപ്പാക്ക് ചിന്തിക്കുന്നതിലുമപ്പുറമായിരുന്നു. വീട്ടിൽ നിന്ന് ഞങ്ങളുടെ ബന്ധത്തിന് യാതൊരു വിധ പിന്തുണയും ലഭിച്ചില്ല. നവോഥാന വാദികളായ അവളുടെ വീട്ടിൽ നിന്ന് ഞങ്ങളുടെ ബന്ധത്തിന് ഒരെതിർപ്പുമുണ്ടായില്ല...
   വർഷങ്ങൾ ഒരുപാട് കൊഴിഞ്ഞുവീണു. കോളേജ് പഠനമൊക്കെ പൂർത്തിയാക്കി ഒരു കോളേജ് പ്രൊഫസറായി ഞാൻ മാറിയിരുന്നു. സ്ത്രീകൾക്ക് സ്വാതന്ത്രം നേടികൊടുക്കാൻ അന്നും ഞാൻ മുമ്പിലുണ്ടായിരുന്നു. പക്ഷേ പ്രൊഫസറായിരുന്നപ്പോൾ സ്ത്രീകൾക്ക് സ്വാതന്ത്രം നേടികൊടുക്കുന്നതിലുള്ള ആത്മാർത്ഥത മൂലമല്ല ഞാൻ സ്റ്റേജിൽ കയറിയതും പ്രസംഗിച്ചതുമെല്ലാം. നാജിസയുമായുള്ള പ്രണയം തുടർന്നുകൊണ്ട് പോവാൻ വേണ്ടി മാത്രമാണ്. അത് അന്നും അങ്ങനെ തന്നെയാണല്ലെ. അന്ന് സ്ഥാനമാനങ്ങൾക്ക് വേണ്ടി ഘോര ഘോരം പ്രസംഗിച്ചു ഇന്ന് നാജിസക്ക് വേണ്ടി അത് തുടരുന്നു. അല്ലെങ്കിൽ തന്നെ സാമൂഹ്യപ്രവർത്തകരുടെ വേഷമണിഞ്ഞവരിൽ ഭൂരിഭാഗവും സ്ഥാനമാനങ്ങൾക്ക് വേണ്ടിയോ പ്രശസ്തിക്ക് വേണ്ടിയോ ഉള്ളവരാണ്. ചുരുക്കം ചിലരേ അത്മാർത്ഥയുള്ളവരുള്ളൂ. വീട്ടിൽ ഞാൻ വീണ്ടും നാജിസയുടെ കാര്യം അവതരിപ്പിച്ചു അപ്പോഴും പഴയത് തന്നെയായിരുന്നു ഫലം. ഒരുപാടൊന്നും ഞാനാലോചിച്ചില്ല വീട്ടുകാരുടെ സമ്മതമില്ലാതെ തന്നെ അവളെയും കെട്ടി അവളുടെ നാട്ടിൽ വന്നു. എനിക്ക് നല്ല സ്വീകരണം ലഭിച്ചു. ഞാനവരുടെ സുന്നീ കുടുംബത്തിൽ നിന്ന് വരുന്ന മരുമകനല്ലെ...
    സ്ത്രീ സ്വാതന്ത്രം പ്രസംഗിച്ച് നടന്ന എനിക്ക് എന്താണ് സ്ത്രീ സ്വാതന്ത്രമെന്നവൾ നന്നായി കാണിച്ചു തന്നു. അവളെ കണ്ടത് മുതൽ ഞാനല്ലായിടത്തും രണ്ടാമനാണ്. ദാമ്പത്യത്തിലും അങ്ങനെ തന്നെയായി. നാജിസയെ ലഭിച്ചതോടെ സ്ത്രീ സ്വാതന്ത്ര വേദികളിൽ നിന്നും ഞാനൊഴിവായി നാജിസ തുടർന്നു എന്ന് മാത്രമല്ല എനിക്ക് പകരം രാജേഷ് എന്നൊരു വിപ്ലവകാരി കയറിവന്നു. സദാസമയം ഫോണിലും കംപ്യൂട്ടറിലും വേദികളിലും നീങ്ങുന്ന നാജിസ സ്ക്രീ സ്വാതന്ത്രത്തിൻറ അങ്ങേയറ്റത്ത് എത്തിയിരുന്നു. അവൾക്ക് എന്നേക്കാൾ കാര്യം രാജേഷായി ഞാൻ അവളുടെ മനസ്സിലും രണ്ടാമനായി മാറി. അതിനിടയിക്കെപ്പോഴോ ഞങ്ങൾക്കൊരു കുഞ്ഞുമോളും പിറന്നു...
   ഒരു ദിവസം, ക്ലാസ് കഴിഞ്ഞ് കോളേജിൽ നിന്ന് വന്ന എനിക്ക് വീട്ടിനകത്ത് നിന്ന് പ്രിയമോളുടെ കരച്ചിൽ കേട്ടു. ഞാനോടിചെന്ന് നോക്കിമ്പോൾ പൊന്നുമോള് തൊട്ടിലിൽ കിടന്ന് കരയുന്നു. ഞൻ നാജിസയെ ഒരുപാട് വിളിച്ചു. പക്ഷെ അവിടെ വിളി കേൾക്കാൻ ഒരു ഫെമിസ്റ്റുമുണ്ടായിരുന്നില്ല. ഒരു കുറിപ്പ് മാത്രം ബാക്കിയായിരുന്നു. ഇക്ക, എന്നോട് ക്ഷമിക്കണം, എനിക്ക് ഇക്കയോടൊപ്പമുള്ള ജീവിതത്തേക്കാൾ രാജേഷിനോടൊപ്പമുള്ള ജീവിതമാണിഷ്ടം, ഞങ്ങൾ പോവുന്നു. അത്രമാത്രം, ഫെമിന്സ്റ്റ് ഭദ്രകാളി രൂപം പൂണ്ട് എൻറ ജീവിതം കാർന്നു തിന്നു കഴിഞ്ഞിരുന്നു. അന്നു ഞാൻ ഫെമിനിസ്റ്റുകാരെ ഏറെ ശപിച്ചു. വിജനമായ ആ വീടിനകത്ത് എൻറ മകളെ സാക്ഷിയാക്കി ഞാൻ ഘോര ഘോരം പ്രസംഗിച്ചു. ഫെമിനിസ്റ്റുകാർക്ക് വേണ്ടി പ്രസംഗിച്ച ഞാൻ തന്നെ ഫെമിനിസ്റ്റുകാരെ അഴിഞ്ഞാട്ടക്കാരെന്നും താന്തോന്നികളെന്നും വിശേഷിപ്പിച്ചു. അതല്ലെങ്കിലും അങ്ങനെ തന്നെയാണല്ലൊ, അഴിഞ്ഞാടാൻ വേണ്ടിയാണല്ലൊ സ്ത്രീ സ്വാതന്ത്രമെന്ന് പറഞ്ഞ് തുള്ളിച്ചാടുന്നത്. എനിക്കത് മനസ്സിലാവാൻ എൻറ തന്നെ അനുഭവം വേണ്ടിവന്നു...
    അങ്ങനെ മാസങ്ങൾ കൊഴിഞ്ഞുപോയി. ഞാനേറെ വെറുത്തിരുന്നത് ശരീരം മുഴുവൻ മറക്കാൻ സ്ത്രീകളോട് ആവശ്യപ്പെട്ടിരുന്ന ഇസ്താദുമാരെയായിരുന്നു. എന്നാൽ അതേ ഞാൻ ഉസ്താദുമാരുടെ പ്രഭാഷണങ്ങൾ കേൾക്കാൻ തുടങ്ങി, ഹദീസ് ഗ്രന്ഥങ്ങൾ വായിക്കാൻ തുടങ്ങി അനുഭവത്തേക്കാൾ വലിയ ഗുരുവില്ലല്ലൊ. അങ്ങനെയിരിക്കെ എൻറ ഒരു കൂട്ടുകാരൻ വാട്സ്ആപ്പിൽ എനിക്കൊരു വീഡിയോ ക്ലിപ്പ് അയച്ചു തന്നു. ഒരു വേശ്യയുടെ വീഡിയോ ആയിരുന്നു അത്. അതിൽ ഞാൻ കണ്ടത് ഫെമിനിസ്റ്റ് വാദികളുടെ അഭിമാനമായിരുന്ന നാജിസ എന്ന എഴുത്തുകാരിയെയായിരുന്നു. അത് കണ്ടപ്പോൾ എൻറ മനസ്സിൽ സന്തോഷത്തിൻറ പൂത്തിരി കത്തി. പക്ഷെ അവിടെ കിടന്നുരുളുന്നത് എൻറ പൊന്നുമോളുടെ ഉമ്മയാണന്നറിഞ്ഞപ്പോൾ ഞാൻ ദുഖിച്ചു...
  അങ്ങനെ എൻറ ജീവിതത്തിലെ ഒരു വലിയ യുഗത്തിന് അന്ത്യമായി. നാജിസ എന്ന ഒരു വലിയ ഭാരം മണ്ണിനടിയിലേക്ക് മറഞ്ഞു. അന്ന്‍ മുതല്‍ എനിക്ക് ഫെമിനിസ്റ്റുകളെന്നാല്‍ ജീവിതമെന്ന നാടകത്തിലെ കോമഡി താരങ്ങളായിരുന്നു. ഫെമിനിസമെന്നാല്‍ ഒരു വലിയ പ്രഹസനവും.
-നിഷാനി

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE