അഭിമാനമാണ് കാസറഗോഡ് പോലീസ്



      പുതിയ മോഡൽ കൊലപാതകങ്ങളും അക്രമങ്ങളും മാഫിയകളും പീഡനങ്ങളും വർധിച്ചു വരുന്ന കാലഘട്ടമാണിത്. നിയമപാലകരെ മനോഹരമായും ക്രൂരമായും കബളിപ്പിച്ച് കുറ്റവാളികള്‍ പെരുകുന്നു. കുറ്റവാളികളെ തേടി ഇരുട്ടിലും രാഷ്ട്രീയ മാഫിയ മേലാളന്മാരുടെ കീശകളിലും തപ്പുന്ന നിയമപാലകരിൽ നിന്ന് വ്യത്യസ്തമായി കേരള പോലീസിന്‍റെ അഭിമാനം വാനോളം ഉയർത്തുകയാണ് കാസറഗോഡ് പോലീസ്.
      പ്രമാദമായ പല കേസുകളിലെയും പ്രതികള്‍ ആഴ്ച്ചകള്‍ക്കുള്ളിൽ തന്നെ പിടിയിലായത് കാസറഗോഡ് പോലീസിന്‍റെ ആത്മാർത്ഥ സേവനത്തിനുള്ള ഉദാഹരണമാണ്. കുപ്രസിദ്ധിയാർജ്ജിച്ച ചീമേനിയിലെ ജാനകി ടീച്ചർ കൊലപാതകത്തിലെ പ്രതികള്‍ അഴികള്‍ക്കുള്ളിലാവുന്നതിലൂടെ കാസറഗോഡിൽ കഴിഞ്ഞ ഒന്നരവർഷത്തിനിടെ നടന്ന ഒമ്പത് കൊലപാതകകേസുകളിലെയും പ്രതികളെ പോലീസ് പിടികൂടികഴിഞ്ഞു. ചീമേനി പുലിയെന്നൂരിലെ ജാനകി ടീച്ചർ വധത്തിൽ പോലീസിനെ വളരെ നാടകീയമായ രീതിയിൽ വഴിതെറ്റിച്ച പ്രതികളെ അതിനേക്കാള്‍ നാടകീയതയിലൂടെ തന്നെ കീഴ്പ്പെടുത്തുകയായിരുന്നു പോലീസ്. പ്രതികളെ പിടികൂടാൻ മുനപന്തിയിലുണ്ടായിരുന്നവർ തന്നെയാണ് പ്രതികളെന്നത് ആശ്ചര്യത്തോടെയാണ് ജനങ്ങള്‍ ശ്രവിച്ചത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്പി കെ ദാമോദരന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജാനകി ടീച്ചറിന്‍റെ ശിഷ്യർ കൂടിയായ വിശാഖ്,റെനീശ്,അരുൺ കുമാർ എന്നീ പ്രതികളെ അറസ്റ്റ ചെയിതു. കവർച്ചാ ശ്രമത്തിനിടെ തന്നെ നടന്ന മറ്റൊരു കൊലപാതകമായിരുന്നു പെരിയ ചെക്കിപ്പള്ളത്തെ സുബൈദയുടേത്. ജനുവരി 18ന് നടന്ന കൊലപാതകം ബേക്കൽ സി.ഐ വിശ്വംഭരന്‍റെ നേതൃത്വത്തിൽ ആന്വോശിക്കുകയും ഒരാഴ്ച്ചക്കുള്ളിൽ പ്രതികളായ പട്ട്ള കാഞ്ചാറിലെ അബ്ദുൽ ഖാദർ, കുതിരപ്പാടിയിലെ മുനീർ എന്നിവരെ പിടികൂടുകയും സൂത്രധാരൻ അസീസും വൈകാതെ പോലീസ് പിടിയിലായി. 2017 ജനുവരി 25നാണ് തളങ്കര ചെട്ടുംങ്കുഴി സ്വദേശി മൻസൂർ അലി പൈവളിക ബായാറിൽ വെച്ച് കൊല്ലപ്പെട്ടത്. സ്വർണ്ണ വ്യാപാരിയായിരുന്ന മൻസൂർ അലിയുടെ കൊലക്കേസിൽ രണ്ടാഴ്ച്ചക്കുള്ളിൽ പ്രതികളായ ബായാർ പൊന്നങ്കളയിലെ താമസക്കാരൻ അഷറഫ് കറുവപ്പൊടി, മിത്തനടുക്കയിലെ അബ്ദുസ്സലാം എന്നിവരെ പോലീസ് അറസ്റ്റു  ചെയിതു. ജി.കെ സ്റ്റോർ ഉടമ രാമകൃഷ്ണ മല്യയെ വെട്ടികൊന്ന കേസിൽ ഒര്ഴ്ച്ചക്കുള്ളിലും കുമ്പള സ്വദേശിയും ഗുണ്ടാ നേതാവുമായ സലാമിനെ കൊന്ന കേസിൽ കുപ്രസദ്ധ ഗുണ്ടാ നേതാവ് മാങ്ങാമുടി സിദ്ധീഖ് ഉള്‍പ്പെടെ ആറു പേരെ അഞ്ച് ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്യാനും ചെർക്കളത്തെയും രാവണീശ്വരത്തെയും കൊലക്കേസുകളിൽ പ്രതികള്‍ പെട്ടെന്ന് തന്നെ പോലീസ് പിടിയിലായി.
     ജില്ലാ പോലീസ് മേധാവി കെ.ജി സൈമൺ, എ.എസ്പി വിശ്വനാഥ്,ഡിവൈഎസ്പിമാരായ ദാമോദരൻ,പ്രവീൺ കുമാർ,സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പസൈനാർ, നീലേശ്വരം സിഐ ഉണ്ണികൃഷ്ണൻ, കാസറഗോഡ് സിഐ അബ്ദുറഹീം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആത്മാർത്ഥമായ ഇടപെടലിലൂടെയാണ് ഈ അപൂർവ്വനേട്ടം സ്വന്തമാക്കിയത്. കേരള പോലീസിനും കാസറഗോഡ് നിവാസികള്‍ക്കും ഒരുപോലെ അഭിമാനിക്കുന്നവരായി മാറുകയാണ് കാസറഗോഡ് പോലീസ്.

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE