കർണാടകം: ഇത് അട്ടിമറിയാണ്, സൈനിക അട്ടിമറിയോളം പോന്ന സാമ്പത്തിക അട്ടിമറി

  


   ഓപ്പറേഷൻ ലോട്ടസ് ദിവസങ്ങളോളം പത്രവാർത്തകളിൽ തിളങ്ങി നിന്നതാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ കീഴിൽ വിജയിച്ച് വന്ന ജനപ്രതിനിധിയെ സാമ്പത്തിക സഹായം കൊണ്ടും സി.ബി.ഐ പോലെയുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ചും എതിർചേരിയിലേ
ക്ക് കൊണ്ടുവരുന്ന ഒരു നാറിയ രാഷ്ട്രീയ കുതന്ത്രമാണ് കുറച്ചു ദിവസങ്ങളായി ഇന്ത്യൻ രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്നത്. ലോക
സഭാ തിരഞ്ഞെടുപ്പിനോടടുത്തം അതിനു ശേഷ
വും പല രാഷ്ട്രീയ നേതാക്കന്മാരും പരസ്പര വിരുദ്ധ ചേരികളിലേക്ക് ചേക്കേറുകയുണ്ടായി. മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും ബീഹാറിലും പഞ്ചാബിലും ഗുജറാത്തിലും ഗോവയിലും കർണാടകയിലും രാഷ്ട്രീയ കൂടുമാറ്റത്തിന്റെ അലയൊലികൾ ശക്തമായിരുന്നു.

    ഇന്ത്യയിലെ പ്രബലമായ രണ്ട് രാഷ്ട്രീയ പാർട്ടികളാണ് കോൺഗ്രസ്സും ബിജെപിയും.ഇന്ത്യ
യിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന കോൺഗ്രസ്സും ഇപ്പോൾ തുടർച്ചയായി രണ്ടാം തവണ ഭരണത്തിലിരിക്കുന്ന ബി ജെ പിയും, രണ്ടും പരസ്പര വിരുദ്ധമായ രീതിയിലുള്ള പ്രവർത്തന രീതിയിലാണ് നീങ്ങുന്നത്. കോൺഗ്രസ്സ് മതേതരത്വ സോഷ്യലിസ്റ്റ് നയങ്ങൾ കൂട്ടുപിടിച്ച് കുടുംബ ഭരണം കാഴ്ച്ചവെക്കുമ്പോൾ ബി.ജെ.പി വർഗീയ നയങ്ങൾ കൂട്ടുപിടിച്ചാണ് പ്രവർത്തിക്കുന്നത്. പക്ഷൊ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഭരണത്തിലിരിക്കുന്ന ബി.ജെ.പി കോർപറേറ്റ് കമ്പനികളുടെ പിന്തുണയാൽ ശക്തമായ സാമ്പത്തിക നിലയിലാണുളളത് അത് കൊണ്ട് തന്നെ സാമ്പത്തികമായ കുതന്ത്രങ്ങളാണ് ഇന്ന് ഭാരതം സാക്ഷം വഹിക്കുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പുണ്ടായ നിയമാ സഭാ തിരഞ്ഞെടുപ്പുകളിലൊന്നാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്. ഇന്ത്യൻ പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെ അമരക്കാരൻ അമിത് ഷായുടെയും ഈറ്റില്ലമായ ഗുജറാത്തിൽ കോൺഗ്രസ്സ് ശക്തമായ പോരാട്ടമാണ് കാഴ്ച്ചവെച്ചത്, എന്നാലിന്ന് കോൺഗ്രസ്സിന്റെ യുവരക്തമായ അനുരാഗ് ഠാക്കുർ അടക്കം എതിർചേരിയിലേക്ക് ചേക്കാറാൻ കാത്തു നിൽക്കുന്നു. മഹാരാഷ്ട്ര പ്രതിപക്ഷ നേതാവടക്കം ലോകസഭാ തിരഞ്ഞടുപ്പിനോടടുത്ത് ബി.ജെ.പിയിൽ ചേർന്നു, കോൺഗ്രസ്സിന്റെ വിവിധ നേതാക്കളാണ് സീറ്റിന് വേണ്ടി മറുകണ്ടം ചാടിയത്. കോൺഗ്രസിന്റെ ദേശീയ സെക്രട്ടറിയായ കേരളക്കാരൻ ടോം വടക്കൻ അടക്കമുള്ളവർ ബി ജെ പിലിലേക്ക് ചേക്കേറി. ഒരു നേതാവിനെ ഇന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവാണെന്ന് പറയാൻ പറ്റാത്ത അവസ്ഥയാണുള്ളത് ഇന്ന് കോൺഗ്രസിലുള്ളയാൾ നാളെ നേരം പുലരുമ്പോൾ ബി.ജെ.പിയുടെ പതാകക്ക് കീഴിൽ നിൽക്കുന്നത് കാണാം.
  കർണാടക ഒരു പാഠമാണ്, തിരഞ്ഞെടുക്കപ്പെട ഒരു സർക്കാറിനെ എങ്ങനെ അട്ടിമറിക്കാമെന്ന
തിനുള്ള പാഠം. സൈനിക അട്ടിമറികൾ ഒരു പാട് കേട്ടതാണ് നാം സൈനിക ശക്തിയുപയോഗിച്ച് അട്ടിമറിക്കപ്പെട്ട പാക്കിസ്ഥാൻ കഥകൾ കേട്ടു എന്നാൽ സാമ്പത്തിക സ്രോതസ്സും അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് തിരഞ്ഞടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ചിടുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. കർണാടക അത് അടിവരയിടുന്നു. തിരഞ്ഞെടുക്കപ്പെട്ട ജെ.സി.എസ് - കോൺഗ്രസ് സർക്കാറിനെ അവരുടെ പതിനാറോളം വരുന്ന എംഎൽഎമാരെ സാമ്പത്തിക സഹായം ചെയിത് അതും ഭീമമായ സാമ്പത്തിക സഹായം കോടി കണക്കിന് രൂപ നൽകി തങ്ങളെ വിജയിപിച്ച പാർട്ടിയേയും ജനങ്ങളെയും മറന്ന് മറുകണ്ടം ചാടിച്ചു. ഈ വിമതരായ പതിനേഴോളം വരുന്ന എം എൽ എ മാരെ കൂടെ കൂട്ടി സർക്കാരനെതിരെ അവിശ്വസ പ്രമേയം കൊണ്ട് വരുകയും കുമാര സ്വാമിയെ അട്ടിമറിച്ചിടുകയും ചെയിതു. സൈനീക ബലം ഉപയോഗിച്ച് സൈനീക നീക്കത്തിലൂടെ സർക്കാറിനെ അട്ടിമറിച്ചിടുന്നതിന്റെ അതേ രീതിയാണ് കർണാടകയിലും നടന്നത്. സാമ്പത്തിക ബലം ഉപയോഗിച്ച് കുതിര കച്ചവടത്തിലൂടെ എം എൽ എമാരെ ചാക്കിട്ടു പിടിക്കുകയും ഇതുപയോഗിച്ച് സർക്കാറിനെ അട്ടിമറിക്കുകയും ചെയിതു.ജന
പ്രതിനിധികളെ ചാക്കിട്ടു പിടിക്കുന്നത് നിത്യ സംഭവമായി കൊണ്ടിരിക്കുകയാണ്. ഗോവയിൽ പ്രതിപക്ഷ നേതാവടക്കം പ്രതിപക്ഷത്തുള്ള ഭൂരിഭാഗം എം എൽ എമാരും ഭരണപക്ഷമായ ബി ജെ പിയുടെ ഭാഗത്തെത്തി. പശ്ചിമ ബംഗാളിൽ തൃണമൂലിന്റെയും ഇടതുമുന്നണിയുടെയും നേതാക്കളെയും തൃപ്പുരയിൽ ഇടതുമുന്നണിയുടെ എം എൽ എമാരെയും ബി ജെ പി റാഞ്ചി കൊണ്ട് പോയ ചരിത്രം നമുക്കറിയാം. ജനാധിപത്യത്തെയും ജനഹിതത്തെയും തീർത്തും നോക്കുകുത്തിയാക്കുന്ന സംഭവങ്ങളാണ് തുടർച്ചയായി ഇന്ത്യ
യിൽ അരങ്ങേറി കൊണ്ടിരിക്കുന്നത്.
     കോൺഗ്രസ്സ് വിതച്ച രാഷ്ട്രീയ പാടത്തിൽ ബി.ജെ.പി കൊയ്യുന്നതാണ് നാമിന്ന് കാണുന്നത്. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായിരുന്ന കോൺഗ്രസിനെ ചോദ്യം ചെയ്യാൻ മുളച്ച് വരുന്നവരെ മുളയിലെ നുള്ളി കളയുകയും എന്നിട്ടും വളർന്നവരെ ചാക്കിട്ടു പിടിച്ച് കൂടെ കൂട്ടിയത് കോൺഗ്രസ് തന്നെയാണ്. ശക്തിയുള്ള കാലത്ത് കോൺഗ്രസ്സ് മറ്റു ദുർബല പാർട്ടികളോട് ചെയിതതാണ് ഇന്ന് ബി ജെ പി ശക്തിശയിച്ചു പോയ കോൺഗ്രസിനോട് ചെയ്യുന്നത്. സോമനാഥ് ചാറ്റർജിയെ വിലക്കെടുത്തതും നാലു വർഷം കൊടുത്തിരുന്ന പിന്തുണ സി പി എം പിൻവലിച്ചപ്പോൾ മൻമോഹൻ സിംഗ് ഒരു പാർട്ടിയെ ഒന്നടങ്കം വിലക്കെടുത്തതും രാഷ്ട്രീയ ഭാരതം കണ്ടു. കർണാടകത്തിൽ നടമാടിയ നാടകത്തിൽ പരാജിതരായ കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ഒരു കാലത്ത് മറ്റു പാർട്ടികളിലെ നേതാക്കളായിരുന്നു. ഒരു കാലത്ത് കോൺഗ്രസ് ചെയ്തത് ഇന്ന് ബിജെപി ചെയ്യുന്നു, നാളെ ഒരു കാലത്ത് കാലചക്രം തിരിയുമ്പോൾ ബി ജെ പി ക്ഷയിക്കുമ്പോൾ ബി ജെ പി യോടും ഇത് മറ്റു പാർട്ടികൾ ചെയിതേക്കും....


    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്ന് പറഞ്ഞ് അഭിമാനം കൊള്ളുന്നവരാണ് നാം. അത് മാറാതിരിക്കണമെങ്കിൽ ഇത് പോലെയുള്ള അട്ടിമറികളും കുതിര കച്ചവടവും ഇനിയും നടക്കാതിരിക്കണം, റിസോർട്ട് രാഷ്ട്രീയം അവസാനിക്കണം അതിന് ശക്തമായ നിയമം കൊണ്ട് വരണം. കൂറുമാറുന്ന കാലുവാരുന്ന എല്ലാ രാഷ്ട്രീയക്കാരെയും ചാക്കിട്ടു പിടിക്കുന്ന രാഷ്ട്രീയ തെമ്മാടികളെയും രാഷ്ട്രീയത്തിൽ നിന്ന് തന്നെ വിലക്കികൊമമുണ്ട നിയമം കൊണ്ട് വരണം ഒരിക്കലും ഒരു പാർലമെന്റെ സീറ്റിലേക്കും മത്സരിക്കാൻ കഴിയാത്ത വിധത്തിൽ അവരുടെ രാഷ്ട്രീയ ഭാവി അവസാനിപ്പിക്കണം, ഈയൊരു വഴിയേ റിസോർട്ട് രാഷ്ട്രീയം അവസാനിക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും സാധിക്കുകയുള്ളൂ...

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE