പര്‍ദ്ധ അടിമത്വത്തിന്‍റെ പ്രതീകമോ?



    ഒരുപാട് കാലങ്ങളായി ലോകത്താകമാനം ചര്‍ച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന വസ്ത്രം എന്ന നിലയില്‍ ഇന്ന് പര്‍ദ്ധയിക്ക് വലിയൊരു പ്രശസ്തി കൈ വന്നിരിക്കുന്നു. പര്‍ദ്ധകള്‍ വിമോചനത്തിന്‍റെതായും അതിനു വിപരീതമായി അന്ധകാരത്തിന്‍റേതായും ചിത്രീകരിക്കപ്പെടുന്നു.
    പർദ്ധകൾക്ക് പിഴച്ചത്. ഒരു ശീല തട്ടം കൊണ്ട് തുർക്കിയിലെ പരമോന്നത നീതിപീഠം തന്നെ അക്രമിക്കപ്പെട്ടുവെങ്കിൽ എന്താണ് ഈ പർദ്ധയിക്കുള്ളുൽ ഒളിഞ്ഞിരിക്കുന്നത്. കേവലം മുസ്ലീം സ്ത്രീകളുടെ ശിരോവസ്ത്രമായി  ലോകം അംഗീകരിച്ചത് കൊണ്ടാണോ എന്നറിയില്ല, പർദ്ധ ഇന്ന് അന്ധകാരത്തിന്‍റെ പ്രതീകമായി ചിത്രീകരിക്കപ്പെട്ട് കൊണ്ടിരിക്കുന്നു.
    മുസ്ലീം സ്ത്രീകൾ ശരീരം മുഴുവൻ മറക്കണമെന്നത് ഇസ്ലാം മതത്തിലെ നിബന്ധനയാണ്. ആ നിബന്ധനം വെച്ചതിന്‍റെ മഹത്വം ഇന്ത്യാ മഹാരാജ്യം തന്നെ ബലാത്സംഗ വാർത്തകളിലൂടെ വിളിച്ചോതുന്നുണ്ട്. ഈയൊരു നിബന്ധന അനുസരിക്കാൻ വേണ്ടി നിർമ്മിച്ച പർദ്ധയെ എതിർക്കുന്നതിന്‍റെ ആവശ്യമെന്ത്? പശ്ചാത്യൻ സംസ്ക്കാരം ഒരു മുസ്ലീം സ്ത്രീയിൽ നിന്ന് മുളയിലെ നുള്ളികളയാൻ പർദ്ധ കാരണമായേക്കുമെന്ന് ഭയന്ന പശ്ചാത്യർ പർദ്ധയെ പൂർണ്ണമായും എതിർത്തു. ഇസ്ലാമിനെതിരെ കുതിര കയറുന്ന പശ്ചാത്യ വിഡ്ഡികൾ പക്ഷേ ഒരു കാര്യം ശ്രദ്ധിച്ചില്ല. ഇസ്ലാം ഒരിക്കലും പർദ്ധ നിർബന്ദമാക്കിയിരുന്നില്ല. മുസ്ലീം പുരോഹിതന്മാർ മുസ്ലീം സ്ത്രീകളിൽ അടിച്ചേൽപ്പിച്ചതല്ല പർദ്ധ, പകരം മുസ്ലീം സ്തിരീകൾ പർദ്ധയുടെ കാലത്തിനൊത്തുള്ള പ്രാദാന്യം തിരിച്ചറിഞ്ഞ് ധരിക്കുകയായിരുന്നു. എന്നാൽ ആ പ്രാധാന്യം മനസ്സിലാക്കാതെ ഒരു ചെറിയ തുണികഷ്ണം കൊണ്ട് ശരീരം പൊതിഞ്ഞുള്ള പശ്ചാത്യരുടെ രീതിയിലൂടെ ഒരുപാട് ജാരസന്തതികൾ പിറക്കാനെ  ഉപകരിച്ചുള്ളൂ.
   ഏറ്റവും കുറവ് ബലാത്സംഗ കേസുകൾ രജിസ്ട്രർ ചെയ്യുന്നതും മാന്യത കാണിക്ക വെക്കുന്നതും പർദ്ധ പോലെയുള്ള മുഴു വസ്ത്രം ധരിക്കുന്ന ശരീഅത്ത് നിബന്ധനകൾ അനുസരിച്ച് ഭരണ ചക്രം തിരിക്കുന്ന അറേബ്യ പോലെയുള്ല സ്ഥലങ്ങളിലാണ്.
   പർദ്ധയെ കൊഞ്ഞനം കുത്തുന്ന അച്ചന്മാരായ ക്രിസ്തീയ പുരോഹിതന്മാർ അവരുടെ ദൈവത്തിന്‍റെ മണവാട്ടിമാർ അണിയുന്നത് പർദ്ധയുടെ ചെരുരൂപമാണെന്ന് മനസ്സിലാക്കുന്നില്ല. പവയ കാലത്തെ ബൈബിളിന്‍റെ നിലപാടുകളെ കുറിച്ച് ഒരിക്കലും ചർച്ച ചെയ്യപ്പെടുന്നതേയില്ല. പകരം ഇസ്ലാമിനെതിരെ ആരോപണങ്ങൾ ഉന്നയിക്കാനുള്ള അവസരം മുതലാക്കുകയാണ് ഇസ്ലാമോഫോബിയ ചെയ്യുന്നത്. ദേഹം മുഴുവൻ മൂടുന്ന മൂടുപടം തന്നെയാണ് ബൈബിൾ കൽപ്പന(ഉൽ,പ്പത്തി 24:6-65) കൂടാതെ സ്ത്രീയുടെ മൂടുപടം എടുത്തു കളഞ്ഞാൽ അവളുടെ ചാരിത്ര്യം നശിപ്പിക്കുന്നതിന് തുല്യമാണെന്നാണ് ശാലമോൻ പറഞഅഞിരിക്കുന്നത്. ബൈബിളിൽ തന്നെ ഇത്രയേറെ വ്യക്തമായി സ്ത്രീ അൌറത്തിനെ കുറിച്ച പറഞ്ഞിറ്റുണ്ടെങ്കിൽ  എന്തുകാരണത്താലാണ് ക്രസ്തീയ പുരോഹിതന്മാർ ഖുർആനെതിരെ രംഗത്ത് വരുന്നത്. ഇതിനെല്ലാം ഉത്തരം തരുന്നത് ആധുനിക കാലത്ത് അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയ എന്നാണ്.
    ഇസ്ലാമിനെതിരെ വ്യാപകമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന  ആരോപണങ്ങളാണ് സ്ത്രീയടെ അടിമത്വവും പുരുക്ഷ മേധാവിത്വവും. എന്നാൽ ഈ ആരോപണങ്ങളിൽ എത്ര കണ്ട് സത്യമുണ്ടെന്ന് ആരോപിതർ മനസ്സിലാക്കണം കാരണം ഇസ്ലാമിൽ ഒരിടത്തും പുരുക്ഷന്മാർ ശരീരം മുഴുവൻ മറക്കരുതെന്ന് പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ശരീരം മുഴുവൽ മറക്കൽ നല്ലതുമാണ് തല മറക്കൽ പുണ്യകർമ്മവുമാണ്. എന്നാൽ സ്ത്രീകൾക്ക് വസ്ത്രങ്ങളിൽ പൂർണ്ണ സ്വാതന്ത്രം അനുവധിച്ചാൽ ഉണ്ടാവുന്ന അപമാനങ്ങൾ അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ നിന്ന് നാം കേട്ടറിഞ്ഞതാണ്.
   സ്ത്രീകളുടെ ധീര പ്രവർത്തനങ്ങൾക്ക് ഒരിക്കലും പർദ്ധ ഒരു തടസ്സമായിരുന്നില്ല. ചരിത്രം സാക്ഷ്യം വഹിക്കും, ഉഹ്ദ് യുദ്ധ വേളയിടെ അപകട സമയത്ത് റസൂൽ (സ)യിക്ക കാവൽ നിന്ന വാഷെടുത്ത് പോരാടിയ സ്വഹാബി വനിത ഉമ്മു അമ്മാറ(റ), ലോക പ്രശസ്ത കവിയത്രിയായി ഉയർന്നു വന്ന ഖൻസാഅ്(റ) മികച്ച രാജ്യ തന്ത്രജ്ഞയായി അറിയപ്പെട്ട ഖലീഫ ഹാറൂൺ റശീദിന്‍റെ ഭാര്യ സുബൈദ. അങ്ങനെ പർദ്ധക്കുള്ളിൽ നിന്ന ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരുപാട് വനിതാരത്നങ്ങൾ.
   വിശ്വാസിനികളോട് പറയുവിൻ, അവരുടെ ദൃഷ്ടികൾ താഴ്ത്തി വെക്കട്ടെ, ഗുഹ്യാവയങ്ങൾ കാത്തു കൊള്ളട്ടെ, സ്വന്തം സൌന്ദര്വം വെളിപ്പെടുത്താതിരിക്കുകയും ചെയ്യട്ടെ, സ്വയം പ്രത്യക്ഷമായത് ഒഴിച്ച്, അവരുടെ മുഖ മക്കനകൾ കുപ്പായ മാറുകൾക്ക് മേൽ താഴ്ത്തിയിട്ട് മറച്ചുവെക്കട്ടെ. എന്ന ഖുർആൻ വാക്കിൽ വ്യക്തമാകുന്നത് മുസ്ലീം സ്ത്രീകളെ അടിമത്വത്തിൽ തളച്ചിടുന്നെതിന് പകരം തകർന്ന് കൊണ്ടിരിക്കുന്ന സംസ്ക്കാരത്തിന്‍റെ അന്ധകാരത്തിൽ നിന്നുള്ള കിരൂരമായ ഹസ്തങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള പിടിവളഅളിയാണ് പർദ്ധ. കൂടാതെ വിശ്വാസിനികളുടെ തിരിച്ചറിയൽ രേഖയായിട്ടാണ് ഇന്ന് പർദ്ധ അറിയപ്പെടുന്നത്. പർദ്ധ അടിമത്വത്തിന്‍റെ പ്രതീകമല്ല. ഇസ്ലാമിന്‍റെയും സുരക്ഷതത്തിന്‍റെയും പ്രതീകമാണ് പർദ്ധ.


Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE