വീക്ഷണം



    എനിക്ക് മനസ്സിലാകാത്തതും ഞാന്‍ അംഗീഗരിക്കാത്തതും മറ്റൊന്നായിരുന്നു. മതേതര രാജ്യമെന്ന് പേര് കേട്ട ഇന്ത്യയില്‍ മതങ്ങളുടെ പേരിലും പാര്‍ട്ടിയുണ്ടായത്. അതൊരുതരം എന്താ പറയാ കോപ്പിലെ പരിപാടിയായി പോയി. കാരണം BJP ഭരണത്തില്‍ വന്നാല്‍ ഹിന്ദുവല്ലാത്ത മറ്റു മതവിശ്വാസികള്‍ പ്രത്വേകിച്ചും മുസ്ലീംകള്‍ ഭയക്കും മുസ്ലീം ലീഗ് ഭരണത്തില്‍ വന്നാല്‍ ഹിന്ദുക്കളും ഭയക്കും അവര്‍ക്കിത് അംഗീകരിക്കാന്‍ സാധിക്കുമോസാധിക്കും എന്ന്‍ പറയേണ്ട അംഗീഗരിക്കാന്‍ പറ്റില്ലാന്ന് നാം കണ്ടറിഞ്ഞതാണ്. അപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതത്തിനിടപെടാന്‍ അനുവാദം നല്‍കിയ ഭരണഘടനയല്ലേ തെറ്റ് പ്രവര്‍ത്തിച്ചത്. അത് പോലെ തന്നെയാണ് തിരിച്ചും മതത്തില്‍ രാഷ്ട്രീയവും ഇടപെടാന്‍ പാടില്ല. കൊണ്ഗ്രസ്സും സോഷ്യലിസ്റ്റ് പാര്‍ട്ടികളും മാത്രമുണ്ടായിരുന്ന കാലം ഇന്ത്യയില്‍ വര്‍ഗീയ കലഹമുണ്ടായതായി ഓര്‍മ്മയുണ്ടോ?ഇല്ലമുസ്ലീം ലീഗും RSS ഉം പിറന്നിരുന്നില്ലെങ്കില്‍ പാകിസ്ഥാനും ബംഗ്ലാദേശും പിറക്കില്ലായിരുന്നു. അങ്ങനെ ഒരുപാട് കഥകള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് മതരാഷ്ട്രീയ പാര്‍ടികളെ മാറ്റി നിര്‍ത്തിയാല്‍ തന്നെ പകുതി വര്‍ഗീയ പ്രശ്നങ്ങളും കുറയും എന്നതാണ് സത്യം.

നാം കേട്ട് പരിജയിച്ച അല്ഖ്വാഇദ താലിബാന്‍ തുടങ്ങിയ ഭീകരവാധി സംഘടനകളുടെ പ്രവര്‍ത്തകരായ ഭീകരവാദികളെയും മനുഷ്യാവകാശം പറയുന്ന പാവപ്പെട്ട ജനങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കുന്നഭരണകൂടവും ജനങ്ങളുമ മറന്ന ആദിവാസികളെ ഉന്നതിയിലെത്തിക്കാന്‍ ശ്രമിക്കുന്നകര്‍ഷകര്‍ക്ക് വണ്ടി സംസാരിക്കുന്ന മാവൊയിസ്റ്റുകാരെയും നാം ഒരേ കാണ്ണിലൂടെയണ് നാം കാണുന്നത്. അതിന് ഭരണകൂടവും മാധ്യമങ്ങളും ഒരേ പോലെ ഉത്തരവാദികളാണ്. മാവൊയിസ്റ്റുകാരുടെ നിലപാടില്‍ ചര്ച്ചയാവാതെ അടിച്ചമര്ത്താന്‍ മാത്രം ശ്രമിച്ചും വ്യാജ ഏറ്റമുട്ടല്‍ സൃഷ്ടിച്ചും ഭരണകൂടം മാവൊയിസ്റ്റുകാരെ ഭീകരവാദികളാക്കിയപ്പോള്‍ ആരെവിടെ എന്ത് തെറ്റ് ചെയിതാലും അത് മാവൊയിസ്റ്റുകാരുടെ തലയില്‍ കെട്ടി വെച്ച് മാധ്യമങ്ങളും ഇക്കാര്യത്തില്‍ മാതൃകയായി. മവോയിസ്റ്റുകളോട് കാണിക്കുന്ന ക്രൂരതകള് ഇന്ത്യന്‍ ഭരണഘടനയുടെ ഏത് വകുപ്പാണ് അനുവദനീയമാക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട മവോയിസ്റ്റുകാരെ മനുഷ്യരായി പോലും പരിഗണിക്കാത്തത് ഏത് പീനല്‍ കോഡിന്‍റെ വെളിച്ചത്തിലാണ്. ഇതൊക്കെ ശക്തമായ ഭരണഘടനയല്ല നമുക്കുള്ളതെന്നും ഭരണകൂടവും നീതിപീഠവും തെളിച്ച വഴിയേ നീങ്ങുന്ന നിയമ സംഹിതകളാണ് നമ്മുടെ ഭരണഘടനയെന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു.









       അർപ്പിത മനോഭാവത്തോട് കൂടി ഒറ്റതിരിഞ്ഞ് സായുധവിപ്ലവം നടത്താം എന്ന പഴയസങ്കല്പ്പത്തിന് ഇനി പ്രസക്തിയില്ല.സാഹചര്യങ്ങള് പഴയതില് നിന്ന് മാറി. എന്നാല് മാവോയിസ്റ്റുകള് കേരളത്തില് വലിയ പ്രശ്നമുണ്ടാക്കിയതായി അറിയില്ല, പിന്നെന്തിനാണ് വെടിവെച്ചു കൊന്നത്?

സായുധ വിപ്ലവം എന്നത് മാവോയിസ്റ്റുകാരും മാവോയിസ്റ്റ് വിരുദ്ധത എന്നത് സർക്കാറും എടുത്ത് കളയേണ്ടതാണ്.....

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE