സമര മുഖം മാറുന്നു... ഇനി യുവത്വം ഹാഷ് ടാഗും ട്രോളും കൊണ്ട് ശബ്ദിക്കുന്ന നിശബ്ദ വിപ്ലവ കാലം


   ഈന്‍ക്വിലാബ് വിളിച്ചും കൊടികള്‍ പറത്തി
യും മുദ്രാവാക്യം മുഴക്കിയും മുഷ്ടികള്‍ ചുരുട്ടിയെറിഞ്ഞും അധികാരികളെ വിറപ്പിച്ചും ജനജീവിതം സ്തംഭിപ്പിച്ചും കല്ലെറിഞ്ഞും വാശിയോടെ നടത്തിയിരുന്ന സമരങ്ങള്‍ക്ക് അന്ത്യകൂദാശ പാടിതുടങ്ങി.
മൊബൈല്‍ ഫോണുകളില്‍ തലകുമ്ബിട്ട് നടക്കുന്ന യുവത്വം ശബ്മില്ലാതെ ശബ്ദിക്കു
ന്ന കാലം, ഇത് നിശബ്ദ വിപ്ലവ കാലം.സോഷ്യല്‍ മീഡിയക്ക് ചുറ്റും വട്ടംകറങ്ങിയിരുന്ന യുവത്വം, ഫേസ്ബുക്കും വാട്സ്‌അപ്പും ട്വിറ്ററും ഇന്‍സ്റ്റഗ്രാമുമൊക്കെ ജീവിതത്തിലെ നിത്യോപയോഗ വാക്കുകളായി മാറി. കൂണ്‍ പോലെ മുളച്ച്‌ വന്ന ഫ്രീ വൈഫൈ ബോര്‍ഡുകളും മത്സരിച്ച്‌ വന്ന ഡാറ്റാ ഓഫറുകളും അതിന് മാറ്റുകൂട്ടി. ബോയിലര്‍ കോഴികള്‍ വളരും പോലെ വളര്‍ന്നു വന്ന ന്യൂജനറേഷന്‍ പ്രതിഷേധ സ്വരം മുഴക്കാനറി
യാത്തവരെന്നും പെരുമാറാനറിയാത്തവരെന്നും വിമര്‍ഷിക്കപ്പെട്ടു. കേവലം വിപ്ലവ പാര്‍ട്ടികളിലെ യുവാക്കള്‍ മാത്രം സമരരംഗത്ത് കാണപ്പെടുന്നത് പതിവായി. മറ്റു പാര്‍ട്ടികള്‍ക്ക് സമരങ്ങള്‍ക്ക് സമരക്കാരെ കൂലിക്കെടുക്കേണ്ട അവസ്ഥ സംജാതമായി. കൂലി സമരക്കാര്‍ തണുപ്പന്‍ സമരങ്ങള്‍ നടത്തി പൊടിയും തട്ടി സ്ഥലം വിട്ടു.
വിശ്വ വിഖ്യാതമായ സമരങ്ങളിലൂടെ അവകാശങ്ങള്‍ നേടിയെടുത്ത കേരളീയരുടെ പുതിയ തലമുറ സമരങ്ങളില്‍ നിന്നകന്ന് പോയി. പക്ഷെ, സോഷ്യല്‍ മീഡിയയില്‍ കുടുങ്ങി പോയ യുവത്വം അതിലൂടെ തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന അത്ഭുത പ്രതിഭാസമാണ് നാം കണ്ടത്. സാധാരണ യുവാക്കള്‍ക്കിടയില്‍ ട്രോളും യുവ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഹാഷ് ടാഗുമാണ് പ്രതിഷേധ സ്വരമായി ഉയര്‍ത്തപ്പെട്ടത്. ട്രോളും ഹാഷ് ടാഗും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും യുവാക്കള്‍ക്ക് പ്രതിഷേധ സ്വരങ്ങള്‍ മുഴക്കാനുള്ള ഇടമായി മാറി. പതിയെ പതിയെ പ്രതിഷേധമെന്നാല്‍ സൈബര്‍ പോരാട്ടമായി മാറുന്ന കാഴ്ച്ച നാം കണ്ടു. ചലച്ചിത്രങ്ങളിലെ ചില രസകരമായ നിമിഷങ്ങളെ അടര്‍ത്തിയെടുത്ത് അതിന് സമകാലികമായ വിഷയങ്ങളിലെ പ്രതിഷേധ സ്വരം നല്‍കുകയാണ് ട്രോള്‍ ചെയ്യുന്നത്.

ഒരു ചിത്രത്തിലൂടെ ഒരുപാട് കാര്യങ്ങള്‍ പറയുന്ന ട്രോള്‍ ഒരു സാഹിത്യ സൃഷ്ടി തന്നെയാണ്. ഒരു പ്രശ്നം വരുമ്ബോള്‍ ട്രോളന്മാരെല്ലാം കൂട്ടം ചേര്‍ന്ന് പ്രസ്തുത വിഷയത്തില്‍ പ്രതിഷേധ സ്വരത്തിലുള്ള ട്രോളുകള്‍ നിര്‍മ്മിക്കുന്നു. ട്രോളുകളിലൂടെ ഉദ്ബോധനം ചെയ്യുന്നു. ട്രോളന്മാരുടെ സമരപോരാട്ടങ്ങളില്‍ ഈയിടെ കണ്ട ചില സമരപോരാട്ടങ്ങളുണ്ട്. സ്വന്തം അനുജന്റെ ഘാതകരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ 700 ദിവസങ്ങളിലായി സമരം ചെയ്യുന്ന ശ്രീജിത്തിനുള്ള പിന്തുണ. ബോയിലര്‍ കോഴികള്‍ എന്ന് പരിഹസിക്കപ്പെട്ട ന്യൂ ജനറേഷന്റെ സിംഹ ഗര്‍ജ്ജനമായിരുന്നു അനന്തപുരി കണ്ടത്. ട്രോളുകള്‍ കൊണ്ടും ട്രന്‍ഡിംഗുകള്‍ കൊണ്ടും ഹാഷ് ടാഗുകള്‍ കൊണ്ടും ശ്രീജിത്തിന് നീതി നേടി കൊടുക്കുകയായിരുന്നു ന്യൂ ജനറേഷന്‍ ചെയ്തത്.

മാധ്യമ പ്രവര്‍ത്തകരോട് ആക്രോശിച്ച ഇരട്ടചങ്കന്റെ കടക്ക് പുറത്തും മെട്രോ ഉദ്ഘാടനത്തിന് കുമ്മനടിച്ച കുമ്മനത്തിന്റെ 'കുമ്മനമടിയും' ദരിദ്രര്‍ വിശപ്പ് മൂലം വഴിവക്കിലെ മരത്തില്‍ നിന്ന് വല്ലതും പറിച്ചാല്‍ മോഷണമെന്ന രീതിയില്‍ വിലാസമടക്കം മാധ്യമങ്ങളില്‍ വരുകയും ഉന്നതര്‍ ആരെയെങ്കിലും കൊന്നാല്‍ പോലും കേവലം പ്രമുഖനായി മാറ്റപ്പെടുന്ന മാധ്യമധര്‍മ്മവും സദാചാര പോലീസിന്റെ വിളയാട്ടവും ട്രോളുകളിലെ സജീവ വിഷയമാണ്. OMKV കൊണ്ട് സമൂഹത്തിലെ മ്ലേച്ചമായവരെ ഓടിക്കുന്ന പുതിയ രീതിയും ട്രോളുകള്‍ക്ക് സ്വന്തം.

സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡിംഗായി വരുന്ന മറ്റൊരു പ്രതിഷേധ സ്വരമാണ് ഹാഷ് ടാഗുകള്‍. ഹാഷ് ചിഹ്നത്തിന് ശേഷം ഒരു മുദ്രാവാക്യം എഴുതുകയും അതെല്ലാവരും ഒരേ സമയം മുഴക്കുകയും ചെയ്യുക (പോസ്റ്റ് ചെയ്യുക). അതിലൂടെ അത് ഭരണാധികളുടെ കാതുകളിലെത്തിക്കുകയാണ് പ്രതിഷേധക്കാര്‍ ലക്ഷ്യമാക്കുന്നത്. ഇന്ന് ലോകത്താകമാനം ഏറ്റവും കൂടുതല്‍ അലയടിക്കുന്ന ഹാഷ് ടാഗാണ് മീടു ഹാഷ്ടാഗ്. ടൈം മാഗസിന്‍ PERSON OF THE YEAR ആയി തിരഞ്ഞെടുക്കപ്പെട്ട മീടു ഹാഷ് ടാഗ് വ്യാപകമായി മുഴക്കപ്പെടുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ചുള്ള ഹാഷ് ടാഗാണിത്. ഹോളിവുഡിലെ ഒരു നിര്‍മ്മാതാവ് നടിമാരെ പീഡിപ്പിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മീടു ഹാഷ് ടാഗ് പൊട്ടിപ്പുറപ്പെട്ടത്. സാര്‍വ്വ ദേശീയമായി ഇതു സ്വീകരിക്കപ്പെട്ടു. ചലച്ചിത്ര മേഖലകളിലെ സ്ത്രീ പീഡനം മാത്രമല്ല സര്‍ക്കാര്‍ ഓഫീസുകളിലെയും രാഷ്ട്രീയക്കാര്‍ക്കിടയിലെയും സാധാരണക്കാര്‍ക്കിടയിലെയും കായിക രംഗങ്ങളിലെയും കലാ രംഗങ്ങളിലെയും പീഡന വിവരങ്ങള്‍ ഇതിലൂടെ പുറത്ത് വന്നു. പീഡകരെ പരസ്യമായി അവഹേളിച്ച്‌ പുതിയ സമര രീതിയാണ് മീടു ഹാഷ് ടാഗ് കാണിച്ചു തന്നത്.

ട്രന്‍ഡിംഗായ മറ്റു പല ഹാഷ് ടാഗുകളുമുണ്ട്. ശ്രീജിത്തിന് വേണ്ടിയുള്ള സമരത്തില്‍ പ്രമുഖനല്ലാത്ത ശ്രീജിത്തിനൊപ്പമെന്നും നിയമം നടപ്പിലാക്കിയതിന്റെ പേരില്‍ വേട്ടയാടപ്പെട്ട മാധവനെന്ന പോലീസുകാരന് വേണ്ടി മാധവേട്ടനോടൊപ്പമെന്നും നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി ജസ്റ്റിസ് ഫോര്‍ ഹാഷ് ടാഗുകളും വ്യാപകമായി കാണപ്പെട്ടു. ജിഷയ്ക്ക് വേണ്ടിയും ജിഷ്ണുവിന് വേണ്ടിയും മിഷേലിന് വേണ്ടിയും ജസ്റ്റിസ് ഫോര്‍ മുഴക്കപ്പെട്ടു. കേരളത്തെ സോമാലിയ എന്ന് വിശേഷിപ്പിച്ച നരേന്ദ്ര മോദിയെ പോ മോനെ മോദി ഹാഷ് ടാഗ് കൊണ്ടാണ് നേരിട്ടത്. ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിന് വേണ്ടി WHERE IS NAJEEB എന്ന ഹാഷ് ടാഗ് കൊണ്ടും സമരം അരങ്ങേറി. ഹാഫിസ് ജുനൈദിന്റെ കൊലപാതകത്തെ തുടര്‍ന്ന് വര്‍ഗീയതയ്ക്കെതിരെയുണ്ടായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് NOTE IN MY NAME ഹാഷ് ടാഗാണ്. ഹാഷ് ടാഗും ട്രോളും കൊണ്ട് യുവത്വം ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. മാറുന്ന ലോകക്രമങ്ങള്‍ക്കൊപ്പം സമരമുഖങ്ങളെയും മാറ്റുകയാണ് പുതുതലമുറ. സമരങ്ങളും പ്രതിഷേധ സ്വരങ്ങളും അവസാനിക്കുന്നില്ല എന്നത് ജനാധിപത്യ ഇന്ത്യയുടെ ആശ്വാസമാണ്.

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE