അവനും അവളും പിന്നെയൊരു ടീച്ചറും



രാജേഷ്‌ മന്ദം മന്ദം നീങ്ങുകയാണ്. അവനാകെ തകര്‍ന്നിരിക്കുന്നു. അവന്‍ ചിന്തിക്കുകയാരുന്നു. എങ്ങനെ വീട്ടില്‍ പോകും. ഇന്നാണ് പരീക്ഷ പേപ്പര്‍ കിട്ടിയത്. പരീക്ഷ പേപ്പര്‍ കയ്യില്‍ കിട്ടിയപ്പോള്‍ ആകെ തകര്‍ന്ന്‍ പോയി. എല്ലാ പരീക്ഷാ പേപ്പറിലും പകുതിയിൽ കുറവ് മാർക്ക്. ദൈവമേ തലയിൽ കൈ വെച്ചിരുന്നു. ചന്തയിൽ മീൻ വിറ്റ് കുടുംബം പോറ്റുന്ന അമ്മ, കണ്ണ് നിറഞ്ഞു. എനിക്കെന്തു പറ്റി ഞാൻ ശരിയാണല്ലൊ എഴുതിയത്. എന്നിറ്റും.

അവൻ നടക്കുകയാണ് റയിൽവെ പാളത്തിലൂടെ...നിണ്ട ചൂളം വിളി കാലന്‍റെയോ അതോ തീവണ്ടിയുടേതോ....

 സ്റ്റാഫ് റൂമിൽ അധ്യാപകർ ചർച്ചയിലാണ് അമരുടെ പ്രധാന ചർച്ച രാജേഷിനെ ചുറ്റിപറ്റിയാണ്. ഇത്തവണയും രാജേഷ് തന്നെ മികച്ച മാർക്ക് നേടും അത് മാത്രമാണ് അധ്യാപകരുടെ ചർച്ച. പക്ഷെ, രാധിക ടീച്ചർ എന്തോ ഓർക്കുന്നു. ടീച്ചറിന്‍റെ മകൾ ശ്രേയയും രാജേഷിന്‍റെ ക്ലാസിലാണ്.രാജേഷിന്‍റെ ശക്തമായ എതിരാളി. അത് കൊണ്ട് തന്നെ ശ്രേയ വിജയിക്കണം എന്ന ആഗ്രഹം രാധിക ടീച്ചറിൽ ശക്തമാണ്. അത് കൂടാതെ ഇന്നലെ ലഭിച്ച പരാത് പ്രകാരം രാജേഷും ശ്രേയയും തമ്മിൽ എന്തോ അടുപ്പമുണ്ട്. രാധിക ടീച്ചർ ഹെഡ്മാസ്റ്ററെ കാണുന്നു എന്തൊക്കെയോ സംസാരിക്കുന്നു. പിന്നീട് ഹെഡ്മാഷിന് ടീച്ചറെന്തോ പൊതി കൊടുത്തു. ഹെഡ്മാഷ് ടീച്ചർക്ക് രണ്ട് പരീക്ഷ പേപ്പർ കൊുക്കുകയും ചെയിതു. ടീച്ചർ എന്തൊക്കെയോ തിരിത്തുകുറച്ചിലുകൾ വരുത്തി. ടീച്ചറും ഹെഡ്മാഷും എന്താണ് സംസാരിച്ചതെന്നോ ടീച്ചർ ഹെഡ്മാഷിന് എന്താണ് കൊടുത്തതെന്നോ ആർക്കുമറിയില്ല. പക്ഷേ ഒന്നറിയാം രാജേഷിന് മാർക്ക കുറഞ്ഞിരിക്കുന്നു ശ്രേയയിക്ക് കൂടിയിരിക്കുന്നു...
 വിദ്യാലയ മൈതാനത്ത് അസംബ്ലി നടക്കുകയാണ്. അധ്യാപകരല്ലാവരുടെയും മുഖം ശോഖമൂകമായിരുന്നു. രാധിക ടീച്ചറടക്കം പലരും ആൽമരത്തിനടുത്ത് മാറിനിൽക്കുന്നു. രാജേഷ് ക്ലാസധ്യാപികയായ അനിത ടീച്ചർ വിങ്ങി വിങ്ങി കരയുന്നുണ്ട്. ഹെഡ്മാഷ് മൈക്കിനടുത്തേക്ക് നീങ്ങി. ശ്രയടക്കം ഒരുപാട് കുട്ടികൾ അസംബ്ലിയിലുണ്ട്:“നമ്മുടെ കൂടെ പത്താം ക്ലാസിൽ പഠിച്ചു കൊണ്ടിരുന്ന രാജേഷ് ട്രയിൻ തട്ടി മരിച്ചു. മരണത്തിൽ അനുശോചിച്ച് സ്കൂളിനിന്ന് അവധിയാണ്.... ഹെഡ്മാഷ് പറഞ്ഞു കഴിഞ്ഞതും അസംബ്ലി ലൈനിൽ ഒരു ഇളക്കം സംഭവിച്ചതും ഒരുമിച്ചായിരുന്നു. എല്ലാവരും അങ്ങോട്ട് നോക്കി. ആരോ തല കറങ്ങി വീണതാണ്. രാജേഷിന്‍റെ കൂട്ടുകാർ ആരെങ്കിലുമായിരിക്കും അധ്യാപകർ പരസ്പരം പറഞ്ഞു. ലാഡറും അനിൽ മാഷും ചേർന്ന് കുട്ടിയെ എടുത്തുകൊണ്ട് വന്നു. അത് കണ്ട് രാധിക ടീച്ചർ ഞെട്ടി. അത് അത് രാധിക ടീച്ചറുടെ മകൾ ശ്രേയയായിരുന്നു...
രാജേഷിന്‍റെ വീട്ടിൽ എന്നാവരും കൂടി നിൽക്കുകയാണ്. രാജേഷിന്‍റെ അമ്മയെ പലരും ചേർന്ന് സമാധാനിപ്പിക്കുന്നുണ്ട്. എന്‍റെ മോനെ എന്ന വിളിച്ച് പൊട്ടികരയുന്നുണ്ടായിരുന്നു ആ പാവം അമ്മ. പെട്ടെന്നായിരുന്നു പോലീസിന്‍റെ വരവ്, കാര്യങ്ങൾ ചോദിച്ചറിയുന്നു. രാജേഷിന്‍റെ ബാഗും മറ്റും പരിശോധിക്കുന്നു. പരീക്ഷ പേപ്പറും പ്രോഗ്രസ്സ് റിപ്പോർട്ടും പോലീസ്ന് ലഭിക്കുന്നു. പോലീസ് അത് കൊണ്ട് പോവുന്നു....
അത്തിമുറ്റം വീടിനകത്ത് എന്തെക്കൊയോ തകരുകയാണ്. രാധിക ടീച്ചർ ശ്രേയയുടെ അടുത്ത തന്നെ ഇരിക്കുന്നുണ്ട്. ശ്രേയ കിടക്കുകയാണ്. രാധിക ടീച്ചർ വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോയി ആ സമയത്ത് ശ്രേയ പേനയെടുത്ത് ഡയറിയിൽ എഴുതി:
ഇന്ന് ജൂൺ 22, എന്‍റെ രാജേഷിനെ ആരോ ചതിച്ചു. അവർ ശിക്ഷിക്കപ്പെടണം. അവനെ കൊന്നതാണ്. ആരോ? രാജേഷ് ഞാൻ നിന്‍റെയടുത്തേക്ക് തന്നെ വരുന്നു. വഞ്ചകരില്ലാത്ത ഭൂവിൽ നമുക്കൊന്നിച്ച് കഴിയാം-ശ്രേയ
പിന്നീട് അച്ഛൻ ശൌര്യം ചെയ്യാൻ ഉപയോഗിക്കുന്ന ബ്ലൈഡ് എടുത്തു കൈ ഞരമ്പ് മുറിച്ചു. രാധിക ടീച്ചർ അടുക്കളയിൽ നിന്ന് വെള്ളവും കൊണ്ട് വന്നു. അപ്പോഴത്തെ കാഴ്ച്ച കണ്ട രാധിക ടീച്ചർ മോളെ എന്ന വിളിയോടെ താഴെ വീണു...

പോലീസ് ജീപ്പ് ഇരമ്പി പായുകയാണ്. ലിറ്റിൻ ജാസ്മിൻ ഇംഗ്ലീഷ് സ്കൂളിലേക്കാണ് ആ ഓട്ടം. പോലാസിന്‍റെ വിശദമായ അന്വോഷണത്തിന് ശേഷം രാജേഷ്,ശ്രേയ എന്നീ രണ്ട് കൂട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാനുള്ളതാണാ ഇരമ്പി പാച്ചിൽ. പോലീസിന് തെളിവുകളായി രാജേഷിന്‍റെ പരീകേഷാ പേപ്പർ,പ്രോഗ്രസ്സ് കാർഡ് ശ്രേയയുടെ ആത്മഹത്യാ കുറിപ്പ്  ഓഫീസ് മുറിയിലെ സി.സി ക്യാറ ദൃശ്യങ്ങൾ, രാധിക ടീച്ചർ ഹെഡ്മാഷിന് നൽകിയ പണപ്പൊതി എന്നിവ ലഭിച്ചു. പോലീസ് വന്ന് ഹെഡ്മാഷിനേയും രാധിക ടീച്ചറെയും അറസ്റ്റ് ചെയിതു...

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE