മലയാള സാഹിത്യത്തില്‍ കാസറഗോഡിന്‍റെ സ്ഥാനമെവിടെ?
ക്ലാസിക്ക് ഭാഷയായ മലയാളം സാഹിത്യ സമ്പന്നമാണ്. ആഗോള തലത്തില്‍ തന്നെ
പ്രശസ്തമായ ചെമ്മീന്‍ പോലെയുള്ള സാഹിത്യകൃതികള്‍ മലയാളത്തില്‍ ഉടലെടുത്തിറ്റുണ്ട്.
ഒരുപാട് സാഹിത്യകാരന്മാരും ഒരുപാട് സാഹിത്യ കൃതികളും മലയാളത്തില്‍
ജനിച്ചിറ്റുണ്ട്. മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്‍ മുതല്‍ നമ്മുടെ കവിയായ ഒ.എന്‍.വി
വരെയുള്ള കവികള്‍, കുന്ദലതയുടെ സൃഷ്ടാവായ അപ്പു നെടുങ്ങാടി മുതല്‍ ആരാച്ചാറിന്‍റെ
സൃഷ്ടാവായ മീര വരെയുള്ള കഥാകൃത്തുകാരുടെ കൂട്ടം, ലേഖകരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ച്
വരുന്നു. സുകുമാര്‍ അഴീക്കോട് അടക്കമുള്ള ലേഖകര്‍
നമ്മുടെ ഇടയില്‍ ജീവിച്ച് പോയികഴിഞ്ഞു. മലയാള കവികള്‍ക്കിടയില്‍ പ്രാചീന കവിത്രവയവും
ആധുനിക കവിത്രയവുമൊക്കെ ഉണ്ടായിരുന്നു. ചെറുശ്ശേരിയും കുഞ്ചനും എഴുത്തച്ഛനും
പ്രാചീന കവിത്രയമായപ്പോള്‍ ഉള്ളൂരും ആശാനും വെള്ളത്തോളും ആധുനിക
കവിത്രയമെന്നറിയപ്പെടാന്‍ തുടങ്ങി. എം.ടിയും എസ്.കെയും ഭഷീറും കമലാ സുരയ്യയുമൊക്കെ
മലയാള കഥാ നോവല്‍ സാമ്രാജ്യത്തില്‍ ജ്വലിച്ചു നിന്നു. മലയാളികളില്‍ നല്ലൊരു ഭാഗം
പേരും ലേഖകന്മാരാണ്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മതനേതാക്കന്മാരും ലേഖകന്മാരുടെ
പട്ടികയില്‍ ഇടം പിടിച്ചിറ്റുണ്ട്. മുണ്ടശ്ശേരിയും ഇ.എം.സ്സും അടങ്ങുന്ന ഒരുപാട്
ആദ്യകാല രാഷ്ട്രീയ നേതാക്കന്മാര്‍ ലേഖകര്‍ക്കിടയില്‍ മികച്ച പേരടുത്തവരാണ്.
മലയാള സാഹിത്യം സംതൃപ്തി നിറഞ്ഞതാണ്. കവിതാ
ലോകത്ത് വീണ പൂവിനെ പോലെയുള്ള പ്രശസ്ത കവിതകള്‍ സൃഷ്ടിച്ച കുമാരാനാശാനും പ്രഥമ
ജ്ഞാന പീഠ ജേതാവായ ജി. ശങ്കരകുറുപ്പും സമരം തുളുമ്പുന്ന കവിതകള്‍ എഴുതിയ
സ്വതന്ത്രദാഹിയായ വള്ളത്തോളും പ്രണയത്തിന്‍റെ നശ്വര ലോകത്ത് വിരാജിച്ച
ചങ്ങമ്പുഴയും നഷ്ടകവിയായി മാറിയ ഇടപ്പള്ളിയും തുടങ്ങിയവര്‍ മലയാള കവിതാ ലോകത്തെ
സമ്പന്നമാക്കിയവരാണ്. വൈക്കവും തകഴിയും ഉറൂബും അങ്ങനെ തുടങ്ങി എം.മുകുന്ദനിലും അക്ബര്‍
കക്കട്ടിലും സാറാ ജോസഫിലും എത്തിനില്‍ക്കുന്ന മലയാള നോവല്‍ സാഹിത്യവും സമ്പന്നം.
ചുരുക്കത്തില്‍ സാഹിത്യത്തെ കുറിച്ച് കേരളീയര്‍ക്ക അഭിമാനത്തോട് കൂടി മാത്രമെ ഓര്‍ക്കാന്‍
സാധിക്കുകയുള്ളൂ. അത്രയിക്കും ഉയരത്തിലാണ് മലയാള സാഹിത്യത്തിന്‍റെ സ്ഥാനം. പക്ഷേ ഈ
ഒരു കാഴ്ച്ച വിശാലമായതാണ്. കേരളീയ സാഹിത്യത്തെ സൂക്ഷമമായി നിരീക്ഷിച്ചാല്‍ മനസ്സിലാക്കാന്‍
പറ്റുന്ന ഒരു കാര്യമുണ്ട്, മലയാള സാഹിത്യത്തിന്‍റെ ഖ്യാതി കേരളമൊന്നാകെ വ്യാപിച്ചു
കിടക്കുന്നില്ല എന്നതാണത്.
കേരളത്തിന്‍റെ വടക്കേയറ്റമായ കാസറഗോഡ്.
കേരളത്തില്‍ നിന്ന് ഭൂരിഭാഗവും വിത്യാസമായി നിലനില്‍ക്കുന്ന ജില്ല.
മലയാളം,കന്നട,ഉറുദു,തുളു,കൊങ്കിണി,ബ്യാരി,മറാഠി തുടങ്ങിയുള്ള സപ്തഭാഷ സംഗമിക്കുന്ന
ഭൂമി.കര്‍ണാടകയോട് അടുത്ത് നില്‍ക്കുന്ന ജില്ല തുടങ്ങി ഒരുപാട് വിശേഷണങ്ങള്‍
കാസറഗോഡിന് സ്വന്തമായുണ്ട്. പക്ഷേ മലയാള സാഹിത്യത്തിന്‍റെ വിശേഷണങ്ങളില്‍
കാസറഗോഡിനെ തേടിപോയാല്‍ കാണുക വളരെ വിരളമാണ്. സപ്തഭാഷാ സംഗമഭൂമി എന്നേ ഉള്ളൂ എല്ലാ
ഭാഷയിലും സാഹിത്യപരമായ പുരോഗതിയുടെ കാര്യത്തില്‍ വളരെ പിന്നിലാണ് കാസറഗോഡ്.
മലയാളത്തില്‍ നമുക്ക് അഹങ്കാരത്തോടെ എടുത്ത് കാണിക്കാന്‍ പറ്റുന്നത് സഞ്ചരിക്കുന്ന
കവിയെന്നറിയപ്പെടുന്ന പി.കുഞ്ഞിരാമന്‍ നായരെ മാത്രമാണ്. കന്നട
സാഹിത്യത്തിലാണങ്കില്‍ കയ്യാറ കിഞ്ഞണ്ണറൈയ്യേയും രാഷ്ട്ര കവിയെന്നറിയപ്പെടുന്ന
ഗോവിന്ദ പൈയ്യും.
കാസറഗോഡുകാര്‍ വായനയില്‍ ഒരുപാട്
പിന്നലാണന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ജില്ലയിലുള്ള ഗ്രന്ഥശാലകളുടെ എണ്ണമെടുത്ത്
നോക്കിയാല്‍ ഞെട്ടുലുളവാക്കും അതിലുപരി അതിന്‍റെ സജീവതയും ചര്‍ച്ച
ചെയ്യപ്പെടേണ്ടതാണ്. ജില്ലയിലുള്ള ഭൂരിഭീഗം ഗ്രന്ഥശാലകളിലെയും പുസ്കങ്ങളൊക്കെ
പുഴുകുത്തേറ്റ് നശിക്കുന്നു. ജില്ലയില്‍ പുസ്തക ശാലകളൊക്കെ വിരളമാണ് എന്നത് ഒരു
യാഥാര്‍ത്ഥ്യമാണ്. വായന കാസറഗോഡില്‍ നിന്ന് പതുക്കെ പതുക്കെ അകന്ന്
പോവുകയാണ്.വാട്സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ സൈറ്റുകളില്‍ സജീവമായി
കൊണ്ടിരിക്കുന്ന യുവ തലമുറ പുസ്തകങ്ങള്‍ വായിക്കാന്‍ തന്നെ മറന്ന് പോവുകയാണ്.
സോഷ്യാല്‍ സൈറ്റുകളില്‍ വലിയ വലിയ പോസ്റ്റുകളിടുന്നവര്‍ തൂലിക കൈകളിലെടുക്കാന്‍
തന്നെ മടിക്കുന്നു.
ഒരു മാറ്റം അനിവാര്യമാണ്. കാസറഗോഡെന്നാല്‍
സോഷ്യല്‍ മീഡ്യ മാത്രമല്ലെന്നും കാസറഗോഡിന്‍റെ പോരാട്ടവീര്യമെന്നാല്‍ സോഷ്യല്‍
മീഡിയയിലെ ഹാഷ്ടാഗുകള്‍ മാത്രമല്ലെന്നും നമുക്ക കാണിച്ചു കൊടുക്കേണ്ടതുണ്ട്.അതിന്
ലോകത്തിലെ തന്നെ ഏറ്റവും മൂര്‍ച്ച കൂടിയ ആയുധങ്ങളിലൊന്നായ തൂലിക തന്നെയാണ് നാം
ഉപയോഗിക്കേണ്ടത്. വരും തലമുറ തൂലികയാല്‍ ചുറ്റുപ്പെട്ടതാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Comments
Post a Comment