ഉത്തരമറിയാത്തവന്‍!
എന്‍റെ ജീവശ്വാസം
നിലക്കും പോലയായി.
അവരെന്‍റെ കഴുത്തില്‍
പിടിക്കും പോലെ,
ഞാനറിയില്ല ഞാനറിയില്ല
ഇതിന്നുത്തരം
ഞാനറിയില്ല.
അവരെന്‍റെ നാളികളില്‍
പിടിച്ചു
വീണ്ടും പറഞ്ഞു പറയുക
പറയുക.
ഞാന്‍ വീണ്ടും കണ്ണ്
തുറന്ന് നോക്കി
എന്‍റെ കണ്മുന്നില്‍ നിശ്ചലമായ
കുറച്ചക്ഷരങ്ങള്‍
മാത്രം കാണ്മൂ...
ഞാന്‍ അറിയാത്തവന്‍,
ഉത്തരമറിയാത്തവന്‍
പരീക്ഷ ഹാളിലിരുന്ന്
എല്ലവരോടുമായി
ആ മന്ത്രമോതി ഞാന്‍...
-നിഷാനി

Comments
Post a Comment