അകത്ത് നിന്നെരു തേങ്ങൽ
വീട്ട് പടിക്കൽ നിന്നകലാൻ ഒരുങ്ങുമ്പോൾ
അകത്ത് നിന്നൊരു തേങ്ങൽ കേട്ടു.
കടലും താണ്ടി തെണ്ടാനുള്ള ഒരുക്കമാണെനിക്ക്
ഇവിടെയിതാ കരഞ്ഞുകലങ്ങിയ രണ്ടുകണ്ണുകൾ.
അവിടെയിരിക്കുമ്പോൾ ദുഖമില്ല
ഇവിടെയിരിക്കുമ്പോൾ ദുഖമില്ല
കടലും കടന്നുള്ളൊരു മൂളിപ്പാച്ചിൽ
വാർത്തകൾ എന്നെ വലയിക്കുന്നു.
വീണ്ടും കേൾക്കുന്നു അകത്ത് നിന്നൊരു തേങ്ങൽ
ഉള്ളുപിടയുന്നു നെഞ്ചകം കരയുന്നു.
ഇവിടെ ഇരിപ്പാൻ ഞാനും കരയുമേ താമസം വിന.
വേഗം പറക്കിനാം ഏഴാം കടലും കടന്ന്.
തെണ്ടിതിരിയാൻ എനിക്കു നാണമില്ല ഭയമില്ല.
എല്ലാം എൻ കുടുംബത്തിന് വേണ്ടിയാണൂ
എന്നുള്ള ആശ്വാസം എന്നെ ചലിപ്പിക്കുന്നു.
-നിഷാനി

Comments
Post a Comment