ഇടിമുഴക്കം
ആരോ പാടിയ പാട്ടിന്നീണം നൽകാൻ
ഇറങ്ങി തിരിച്ചു ഞാൻ,
പാട്ടുകളില്ലാതെ അലഞ്ഞു ഞാൻ.
പാട്ട് തേടി അലഞ്ഞ എൻ മുന്നിലേക്ക
ഒരു ഇടി മുഴക്കം വന്ന് വീണു.
ഒരു ഞെട്ടലോടെ ഞാൻ പേടിച്ചരണ്ടു.
വൈകി ഞാൻ വെളിച്ചം കണ്ടു.
പാട്ടുകളും കവിതകളും മഴവെള്ളത്തിൽ
ഒലിച്ചുപോയി...
ഇടിമിന്നലായി കൊലവറികൾ
ഭൂമിലോകത്ത് മിന്നികളിക്കുന്നു.
പാട്ടുകളെ തേടി അലയാൻ
ഈ ഭൂമി വിട്ടകന്നു ഞാൻ.
-നിഷാനി

Comments
Post a Comment