ഇൻസ്റ്റാൾ ചെയ്യപ്പടുന്ന നവസംസ്ക്കാരം



  
 മാധ്യമങ്ങൾ ഇന്ന് വികാസത്തിൻറ പാതയിലണ്. ആധുനിക ലോകത്ത് വിവര സ്ങ്കേതികവിദ്യ അനുദിനം കുതിച്ചുകൊണ്ടിരിക്കുമ്പോൾ അതോടൊപ്പം ഓടാനുള്ള വെപ്രാളത്തിലാണ് മാധ്യമങ്ങളും. പത്രമാധ്യമങ്ങളേക്കാളും ദൃശ്യമാധ്യമങ്ങളേക്കാളും വേഗത്തിൽ നവയുഗത്തിലെ സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയവയിലൂടെ വാർത്തകൾ അതിവേഗം പ്രചരിക്കുകയാണ്. ലോകമൊന്നാകെ വിരൽ തുമ്പിലേക്ക ചുരുങ്ങിയിരിക്കുന്നു.
ഓരോ മനുഷ്യനും ഓരോ ലേഖകനായി അല്ലെങ്കിൽ ഒരു ജേർണലിസ്റ്റായി അവരറിയാതെ സ്വയം മാറുകയാണ്. മാറ്റങ്ങൾ ത്വരിതഗതയിലാണ്, രാത്രി ഉറങ്ങി ഉണരുമ്പോഴേക്കും കാണുന്ന സ്വപ്നങ്ങളേക്കാൾ വേഗത്തിൽ വാർത്തകളും പോസ്റഅറുകളും സൃഷ്ടിക്കപ്പെടുയാണ്. ഭൌമോപരിതലത്തിലുള്ള ഓരോ മണൽതരികളും ഓരോ പോസ്റ്റായി ന്യൂസ്ഫീഡുകൾ നിറക്കുന്നത് നാം കാണാതിരിന്നു കൂടാ...
    വായിക്കാതെ വളർന്ന് വളയുന്നവരെ കുറിച്ച് കുഞ്ഞുണ്ണിമാഷിനെ പോലെയുള്ള ഭാഷാസ്നേഹികൾ പരിതപിച്ചത് നാം ഏറെ കണ്ടു. പത്രമാധ്യമങ്ങൾ മലയാളികളുടെ ദിനചര്യയായിരുന്നു എന്നാൽ ദിനചര്യകളിൽ നിന്ന് പതുക്കെ പതുക്കെ പത്രമാധ്യമങ്ങൾ പുറന്തള്ളപ്പെടുകയാണ്. പത്രത്തിൻറ സ്ഥാനത്തേക്ക് നവമാധ്യമങ്ങളായി അറിയപ്പെടുന്ന ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകൾ കയറി വരാൻ തുടങ്ങി. രണ്ടു കൈകളിലും പിടിച്ച് വീടിൻറ മുൻഭാഗത്തിരുന്ന് പ്രഭാത വെളിച്ചത്തിൽ പത്രം വായിക്കുന്ന മലയാളികൾ ഇന്ന് അന്ധകാരത്തിലേക്ക് മറഞ്ഞുപോയിരിക്കുന്നു. അതിനു പകരം കിടക്കയിൽ നിന്നെണീക്കാതെ പുതപ്പിനുള്ളിൽ തന്നെ മൊബൈലിൻറ അരണ്ടവെളിച്ചത്തിൽ ഫേസ്ബുക്ക് പോസ്റ്റുകളും വാട്സ്ആപ്പ് മെസ്സേജുകളും വായിച്ച് നിർവൃതി കൊള്ളുന്ന മലയാളീ സമൂഹമാണ് ഇന്നുള്ളത്.
    ഒരു തിരുച്ചുപോക്ക് അത്യവശ്യമാണ്, വളരുന്ന മലയാളി സമൂഹം കേവലം സ്മാർട്ട്ഫോണുകളിൽ തളയിക്കപ്പെടാതിരിക്കണമെങ്കിൽ തീർച്ചയായും പുസ്തകങ്ങളിലേക്കും ജനമധ്യത്തിലേക്കും കണ്ണുകളും കാതുകളും തുറന്നിടേണ്ടിയിരിക്കുന്നു..


Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE