കൈ വെടിഞ്ഞു ദൈവവും
രമണീയമായൊരു പ്രകൃതിതൻ പച്ചയിൽ
വിവാസ്വപ്നം പണ്ട് ഞാനിരിക്കുമ്പോൾ
എന്നെ ഞെട്ടിയുണർത്തി എത്തിയൊരു പുതുമഴ.
മെല്ലെ തലോടി കവിളത്തൊരു ഉമ്മ വെച്ചു.
പുളകിതമായ എൻ ഹൃദയം
ആ പുതുമഴയിൽ തത്തികളിച്ചു.
ഞാനും മഴയും ഒന്നുല്ലസിച്ചു കളിക്കാൻ
ഇറങ്ങി പുറപ്പെട്ടു മേഘത്തിൻ കൂടെ.
നാടായ നാടാകെ തെണ്ടി അലഞ്ഞു.
മാമല നാട്ടിൻ പുറത്തിന്മേൽ
എന്നെ വിട്ട് മേഘം ചൊന്നു.
ഞാനില്ലിവിടെ ഇവിടെ വരുവാൻ
സാധ്യമല്ലെനിക്കി. ദൈവം കൈവെടിഞ്ഞതിൻ
നാടാണിത്.
മേഘം അശീഘ്രമിൽ ഓടിയകന്നു.
ഞാൻ ചിന്താവിഷ്ടനായി
ദൈവത്തിൻ നാടിനെ
ദൈവവും കൈവെടിഞ്ഞു പോൽ..
-നിഷാനി

Comments
Post a Comment