നാറാണത്ത് ഭ്രാന്തന്‍!
മരണം മണക്കുന്ന
വഴികളില്‍
നടന്നു നടന്നെന്‍
പൊട്ടി ചിതറിയ
ചെരുപ്പിന്‍ വള്ളികള്‍.
സ്നേഹം കാര്‍ന്നു
തിന്നു
കൊന്നു തിന്നുവെന്നെ
മരിച്ചു പോയി ഞാന്‍
മണ്ണടഞ്ഞു പോയി.
മറയാതെ പോയെന്‍
ശരീരം ചീഞ്ഞു നാറി
എന്നയാകെ
കുപ്രസിദ്ധനാക്കി.
സ്നേഹത്തിന്‍ വിലയറിയാതെ
നടന്നു നീങ്ങിയ
വഴികളിലൊക്കെയും
കൂകി വിളിച്ചന്നെ ജനം
ഭ്രാന്തനെന്ന് പ്രാകി.
ഒടുവില്‍ ഞാനറിഞ്ഞു
ഞാനാണു ഭ്രാന്തന്‍
ഞാനാണ് ഭ്രാന്തന്‍
ലോകം പുകള്‍പെറ്റ
നാറാണത്ത് ഭ്രാന്തന്‍!
-നിഷാനി

Comments
Post a Comment