വേര്‍പ്പാട്



വേര്‍പ്പാടിന്ന് ദുഖം
വേര്‍പ്പെടുന്നവനറിയുന്നില്ലെന്നുള്ള ദുഖമാണ്...
മരണം അവനെ തലോടിയെത്തുമ്പോഴും
മരിക്കാതെ മരിക്കുന്നു കൂട്ടുകാര്‍...
എന്‍ സുഹൃത്തേ....
മരണം നിന്നാത്മ സുഹൃത്താവാം
എന്നാലത് ഞങ്ങള്‍ക്കോ...
ഏതോ ശകുന മുഹൂര്‍ത്തത്തില്‍
ക്ഷണിക്കാതെ വന്നൊരു അധിധിയാണെന്ന്
ചൊല്ലി സമാധാനിപ്പൂ ഞങ്ങള്‍...
ഏ ആത്മബന്ധമേ
നീ മറയുന്ന രംഗം
ഇന്നെന്‍ മനസ്സില്‍ മായാത്ത
ഞെട്ടല്‍ സമ്മാനിച്ചു.
നിന്നുടെ കൂടെ മരണ ദൂതനെ കണ്ടതും.
ഞങ്ങള്‍ കീഴടങ്ങി പോരിടാതെ,
ഭീരുവാണ്. അടിമയാണ് ഞങ്ങള്‍
വിധിതന്‍ അടിമയാണ് ഞങ്ങള്‍...
-എന്ന്‍ നിഷാനി

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE