ത്രിപ്പുരയും ലോങ്ങ് മാർച്ചും യു.പി ഉപതിരഞ്ഞടുപ്പും ഒരുമയ്യോടെ പറയുന്നു: ചരിത്രപരമായ മണ്ടത്തരങ്ങൾ ആവർത്തിക്കരുത്.



   മോദിക്ക് ശേഷം യോഗ്യനായവൻ യോഗി എന്ന് എല്ലാ നമോ വാദികളും ഒരുമയോടെ പറയുകയാണ്. കയ്യിൽ നിൽക്കാത്ത ഉത്തർപ്രദേശ് തിരിച്ചുപിട്ച്ച് യുപിയുടെ അമരത്തിരുന്ന യോഗി ആഥിത്യനാഥ് അഞ്ച് തവണ തുടർച്ചയായി വിജയിച്ചു വന്ന ഗൊരഖ്പൂർ ലോക്സഭാ മണ്ഡലം ബി.ജെ.പിയുടെ കയ്യിൽ നിന്ന് വഴുതി പോയിരിക്കുന്നു. യുപി ഉപമുഖ്യമന്ത്രിയും യുപി ബിജെപി മുൻ അധ്യക്ഷനുമായ കേശവപ്രസാദ് മൌര്യയുടെ ഫുൽപൂറും കയ്യിൽ നിന്നും വഴുതി വീണു. ഇന്ത്യൻ രാഷ്ട്രീയം ഞെട്ടിതരിച്ച നിമിഷങ്ങൾ.
 കേവലം രണ്ട് തോൽവികളായി മാത്രം ഇതിനെ കാണാൻ സാധിക്കില്ല. കുറച്ച് കാലം മാത്രം ഭരിച്ച യോഗിയുടെ നേരെയുള്ള ഭരണവുരിദ്ധവികാരമെന്നും പറയാനും സാധ്യമല്ല. പകരം ഈ തിരഞ്ഞടുപ്പിനെ വിശേഷിപ്പിക്കാൻ സാധിക്കുന്നത് പ്രതിപക്ഷ കൂട്ടായ്മയുടെ വിജയം എന്നാണ്. മൂന്നാം മുന്നണിയെന്ന് നാഴികക്ക് നാൽപ്പത് വട്ടം പറയുന്ന ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ കാര്യത്തോടടുക്കുമ്പോൾ പരസ്പരം കൈ കൊടുത്ത് പിരിയുക മാത്രമാണ് ചെയ്യുന്നത്. പുനർവിചന്തനത്തിനുള്ള മികച്ച ഒരു മുന്നറിയിപ്പാണ് ഈ വിജയം. 25 വർഷത്തെ വൈരാഗ്യം മറന്നാണ് എസ്പിയും ബിഎസ്പിയും മുഖ്യശത്രുവിന് നേരെ കൈകോർത്തത്. പരസ്പരം പോരടിച്ചിരുന്നവർക്ക് പിന്നീട് പരസ്പരം പോരടിക്കാൻ പോലും ശക്തിയില്ലാതയായപ്പോൾ ഒന്നിച്ചു നിന്ന് പോരാടാൻ തീരുമാനിച്ചതിന്‍റെ ഫലമാണിത്. വർഗ്ഗീയ മുതലെടുപ്പ് നടത്തി ഭരണം പിടിച്ചെടുത്തവർക്കെതിരെ മതേതര വോട്ടുകൾ ഭിന്നിക്കാതെ വർഗ്ഗീയ വിരുദ്ധ വോട്ടുകൾ ഏകോപിച്ചതിന്‍റെ വിജയം. ഇവിടെയും കൂട്ടത്തിൽ കൂടാതെ വിശാല ഐക്യത്തിന് നിൽക്കാതെ തനിച്ച് മത്സരിച്ച കോൺഗ്രസ്സിന് കെട്ടി വെച്ച കാശ് പോലും കിട്ടിയില്ല എന്നതും ശ്രദ്ധേയമാണ്. മതേതര കക്ഷികളുടെ കൂട്ടായ്മയുടേതാണീ വിജയം.
  അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ അരങ്ങേറിയ സമരമായിരുന്നു ലോങ്ങ് മാർച്ച്. സമീപകാല ഇന്ത്യയിലെ ഏറ്റവും വലിയ സമരം. ആ സമരം വൻ വിജയമാകുകയും ചെയിതു. കേവലം ഒരു കിസാൻ സഭ മാത്രം കരുതിയത് കൊണ്ടല്ല സമരം വിജയമായത്. കേരളത്തിൽ മാത്രമായി ചുരുങ്ങിയ സിപിഎമ്മിന്‍റെ കർഷകപ്രസ്ഥാനമായ കിസാൻ സഭയാണ് ഈ സമരങ്ങൾക്ക് നേതൃത്വം നൽകിയെതന്നറിയുമ്പോഴാണ് ഈ സമരവിജയത്തിന്‍റെ അത്ഭുതം നാം തിരിച്ചറിയുന്നത്. നാസിക്കിന് നിന്നാരംഭിച്ച സമരത്തിന് പിന്തുണ നൽകിയത് കേവലം കിസാൻ സഭ മാത്രമല്ല ഒരുപാട് കാലം ബിജെപിയുടെ രാപനി അറിഞ്ഞ ശിവസേന വരെ പിന്തുണ നൽകി. കോൺഗ്ഗ്രസ്സും എൻസിപിയും എംഎൻഎസ്സും എഎഎപിയും ഈ സമരങ്ങൾക്ക് പിന്തുണ നൽകി. മുംബൈയിലെ വിധാൻ സഭ വളയും മുമ്പ് തന്നെ സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയുണ്ടങ്കിൽ മാത്രമെ ജനാധിപത്യം വിജയിക്കൂവെന്ന് തെളിയിച്ച സന്ദർഭം.
  സിപിഐഎംന്‍റെ 25 വർഷത്തെ ഭരണം അവസാനിപ്പിച്ച് ബിജെപി ത്രിപ്പുരയിൽ ഭരണത്തിലേറി. നാൽപ്പതിലേറെ സീറ്റ് നേടി തന്നെയാണ് ബിജെപി അധികാരത്തിൽ കയറിയത്. അവിടെയും മതേതര കക്ഷികൾ ഭിന്നിച്ച് നിന്ന് മതേതര വോട്ടുകളെ ഭിന്നിപ്പിച്ചത് നാം കണ്ടു. മതേതര കക്ഷികൾ ഐക്യപ്പെടേണ്ട കാലഘട്ടമാണിത്. കാരണം വർഗ്ഗീയ ശക്തികൾക്കെതിരെ മതേതര കക്ഷികൾ ഐക്യപ്പെട്ടാലെ വിജയം സാധ്യമാവുകയുള്ളു.
 കഴിഞ്ഞ ജനുവരി 21ന് സിപിഐഎം കേന്ദ്രകമ്മിറ്റിയിൽ പാർട്ടി സെക്രട്ടറി യച്ചൂരി അവതരിപ്പിച്ച   ഒരു ബില്ല് 55-31 എന്ന വോട്ടിങ്ങ് നിലയിൽ തള്ളപ്പെടുകയുണ്ടായി. കേവലം ഒരു പാർട്ടിയുടെ ആഭ്യന്തര കാര്യമായിരുന്നെങ്കിലും ഇത് ബാധിച്ചത് ഇന്ത്യയിലെ മൂന്നാം മുന്നണിയെ തന്നെയായിരുന്നു. ഇന്ത്യയിൽ ഇന്ന് പ്രതിപക്ഷമെന്ന് പറയുമ്പോൾ പ്രതിപക്ഷ നേതാവില്ലെങ്കിൽ പോലും അത് കോൺഗ്ഗ്രസ്സ് തന്നെയാണ്. എന്നിരിക്കെ കോൺഗ്ഗ്രസ്സുമായി സഖ്യം വേണ്ട എന്ന് തീരുമാനിച്ച കേന്ദ്രകമ്മിറ്റി തീരുമാനത്തെ 1996ൽ പ്രധാനമന്ത്ര പദം വേണ്ടെന്ന വെച്ച ഹിമാലയൻ മണ്ടത്തരത്തിനോടെ കൂടെ വായിക്കാവുന്നതാണ്. കേവലം കേരളമല്ല ഇന്ത്യ എന്നെങ്കിലും പിണറായി അടക്കമുള്ള സിപിഎമ്മുകാർ മനസ്സിലാക്കിയാൽ നന്ന്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് വരെ യുപിയിൽ എസ്പിയും ബിഎസ്പിയുമുള്ളത് പോലെയാണ് ഇന്ന് കേരളത്തിൽ കോൺഗ്ഗ്രസ്സും സിപിഎമ്മും  എന്നാലിന്ന് യുപിയിൽ അവർ സഖ്യത്തിലായ് ബിജെപിയുടെ വരവ് കൊണ്ടാണങ്കിൽ കേരളത്തിൽ അത് വരെകാത്തിരിക്കണമോയെന്ന് കമ്മ്യൂണിസ്റ്റ് നേതാക്കൾ തന്നെ തീരുമാനിക്കട്ടെ.
 ശക്തമായ പ്രതിപക്ഷമുണ്ടാവുമ്പോൾ മാത്രമെ ശക്തമായ ഭരണകൂടവും ഭരണവുമുണ്ടാവുകയുള്ളു. അതല്ലായെങ്കിൽ ഏകാധിപത്യവും സ്വോച്ഛാധിപത്യവും അരങ്ങ് വാഴും. ഇന്ത്യൻ ജനാധിപത്യം എന്നും ശക്തമായി നിലനിൽക്കുമെന്ന് പ്രത്യക്ഷിക്കാം.

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE