കാരുണ്യത്തിന്‍റെ ദൂതന്‍
ലോകത്ത് ഒരുപാട് മതങ്ങള്‍
അരങ്ങേറിയുറ്റുണ്ട്. കൂടെ ഒരുപാട് പ്രവാചകന്മാരും. പക്ഷെ
കാരുണ്യത്തിലും മറ്റു വിഷയങ്ങളിലും അന്നും ഇന്നും പ്രഗല്ഭനായി അറിയപ്പെടുന്നത്
അന്ത്യ വിജയം നേടുന്ന ഇസ്ലാം മതത്തിലെ അന്ത്യ പ്രവാചകനായ അല്ലാഹുവിന്‍റെ റസൂലായ
മുഹമ്മദ് മുസ്തഫ(സ ) മാത്രമാണ്.
അറേബ്യന്‍ മണലാരണ്യത്തില്‍ ഇസ്ലാമിക
പ്രബോദനത്തിന്‍റെ പടപാട്ട് പാടിയ പടനായകന്‍
മുത്ത് റസൂലിന് ഒരുപാട് വിഘ്നങ്ങള്‍ തരണം ചെയെണ്ടാതായി വന്നിട്ടുണ്ട്.
കാരുണ്യത്തിന്‍റെയും ക്ഷമയുടെയും വഴിയിലൂടെ സഞ്ചരിച് എല്ലാ വിഘ്നങ്ങളെയും തട്ടി
ദൂരത്താക്കി ഏഷ്യാ വന്‍കര മുതല്‍ അമേരിക്ക വരെ ഇസ്ലാമിനെ കൊണ്ടെത്തിക്കാന്‍
കഴിഞ്ഞു. ഇസ്ലാമിന്‍റെ പ്രബോധനവുമായി മക്കയുടെ മണ്ണിലേക്കിറങ്ങിയപ്പോള്‍
സംസ്കാരത്തിന്‍റെ ശത്രുക്കള്‍ ആയുധവുമായി നബിക്കെതിരെ നീങ്ങിയ സമയത്ത് നബിയുടെ
പ്രാര്‍ത്ഥന അവരെ രക്ഷിക്കാന്‍ മാത്രമായിരുന്നു. സഹിഷ്ണുത,ക്ഷമ,കാരുണ്യം മുതലായ
എല്ലാ വികാരങ്ങളും ഉള്‍കൊണ്ട മഹത് വ്യക്തിത്ത്വമാണ് പ്രവാചകര്‍. സഹിഷ്ണുത
ചെറുപ്പത്തില്‍ ശീലമാക്കിയ റസൂല്‍(സ) പ്രബോധന കാലഘട്ടത്തില്‍ ശത്രുക്കളുടെ കൂരമ്പുകള്‍ക്ക്
മുമ്പിലും അവരെ ശപിക്കാതെ സത്യത്തിന്‍റെ പാതയിലേക്ക് അവരെ ക്ഷണിച് കാരുണ്യത്തിന്‍റെ
പാഠങ്ങള്‍ മുസ്ലീങ്ങള്‍ക്ക് മുമ്പില്‍ കാണിച്ചു തന്നു. ത്വാഇഫില്‍ പ്രബോധനത്തിനായി
റസൂല്‍(സ) നീങ്ങിയപ്പോള്‍ ഭ്രാന്തന്മാരെയും കുട്ടികളെയും കൊണ്ട് റസൂല്‍(സ)യെ
കല്ലെറിയിക്കുകയും കൂകി വിളിക്കുകയും ചെയിത സമയത്ത് ജിബ്‌രീല്‍(അ)യുടെ അവരെ നശിപിക്കട്ടെ
നബിയെ എന്ന ചോദ്യത്തിന് പോലും നിഷേധാത്മകമായ മറുപടി നല്‍കി അവരെ സത്യത്തിലേക്ക്
കൊണ്ട് വരണമെന്ന് പ്രാര്‍ത്ഥിക്കുകയാണ്
ചെയിതത്.
മറ്റു മതങ്ങളേക്കാള്‍ കാരുണ്യത്തിന്‍റെ
മഹത്വം പറഞ്ഞ മതമാണ് ഇസ്‌ലാം. അന്ത്യ പ്രവാചകരുടെ സുന്നത്തില്‍ പ്രധാനപെട്ടത്താണ്
കാരുണ്യം. മനുഷ്യന്‍റെ സംസ്കാരം ഊട്ടിയുറപ്പിക്കനാവശ്യമായ ക്ഷമ,കാരുണ്യം മുതലായ
സ്വഭാവ മഹിമകള്‍ റസൂല്‍(സ)യുടെ സുന്നത്തിലൂടെ മുസ്ലീങ്കള്‍ക്ക് ലഭിച്ചു. ശാപ
വാക്കുകളാല്‍ തന്‍റെ ശത്രുവിനെ അപകടത്തില്‍ പെടുത്തുന്ന വര്‍ത്തമാന കാലത്ത് റസൂലിന്‍റെ
ചര്യ അതീവ സൂഷ്മതയുള്ളതാണ്. കാരുണ്യത്തിന്‍റെ പാഠങ്ങള്‍ വിളിച്ചോതുന്ന റസൂല്‍(സ)
തങ്ങള്‍ ലോക ജനതക്ക് ഗാന്ധിജിയെക്കാള്‍ മികച്ച മാതൃകയാണ്. വര്‍ഷങ്ങളുടെ കഠിന
പരിശ്രമത്തിലൂടെ ഗാന്ധിജി ഇന്ത്യക്ക് സ്വാതന്ത്രം നേടി തന്നെങ്കില്‍ വെറും 23 വര്‍ഷങ്ങളുടെ
ദൈര്‍ഘ്യത്തില്‍ ഇസ്ലാമിനെ ലോകത്തിലെ പ്രധാനപ്പെട്ട മതങ്ങളിലൊന്നാക്കി മാറ്റാന്‍
റസൂലിന്‍റെ കാരുണ്യമടങ്ങിയ സ്വഭാവത്തിന് സാധിച്ചു. ലോകം കണ്ടതില്‍ വെച്ചേറ്റവും
കാരുണ്യവാനായ വ്യക്തി റസൂല്‍(സ) ആണെന്ന് ചരിത്രം തെളിയിക്കുന്നു. ആ റസൂല്‍(സ)യെ
പിന്‍പറ്റി കരുണ്യവാനാവാന്‍ ഈ ലോകജനത ശ്രമിച്ചുരുന്നെങ്കില്‍ എത്ര നന്ന്‍...


Comments
Post a Comment