ഡെവിൾ ഇൻ മറീൻ



    ആ കാളരാത്രി വിണ്ടും വരികയായി.ക്രിസ്റ്റീന മറീനയും ഹാരിസണയും ഭയന്ന് വിറച്ചിരക്കെയാണ്. എല്ലാ മാസത്തിലേയും രണ്ടാം ഞായാറാഴ്ച്ച അവരുടെ ഗ്രാമത്തിൽ എന്തൊക്കെയോ അപശബ്ദങ്ങൾ കേൾക്കും. ഇരുട്ടിന്‍റെ മറവിൽ എന്തൊക്കെയോ നടക്കും. ക്രിസ്റ്റീന മറീന തറവാട്ടിലെ അവസാനത്തെ അംഗമാണ്. ഗ്രാമത്തിന്‍റെ അധിപനായി വിലസിയ ഫെർഗൂസ് മറീന്‍റെ പുത്രി.

   മറീന തറവാട് ഇംഗ്ലണ്ടിലാകെ പേരു കേട്ട തറവാടാണ്. ലണ്ടനിലെ റിച്ചാസ് ഗ്രാമത്തിലാണ് തറവാട് സ്ഥിതി ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച തറവാടിൽ തന്നെയാണ് ഇപ്പോഴും അവർ കഴിയുന്നത്. മറീന കുടുംബത്തിന്‍റെ തുടക്കം ജെയിംസ് മറീൻ എന്ന കപ്പിത്താനിലാണ് അഥവാ ക്രിസ്റ്റീനയുടെ മുതുമുത്തച്ഛൻ. ജെയിംസ് മറീന്‍റെ കാലത്ത് ചെറിയൊരു കുടുംബമായിരുന്നു മറീൻ. എന്നാൽ ജെയിംസ് മറീന്‍റെ മകനായ ജോസ് മറീൻ ആ കുടുംബം വിപുലീകരിക്കാൻ മുന്നിട്ടിറങ്ങി. ജോസ് മറീന് അഞ്ച് സഹോദരിമാരുണ്ടായിരുന്നു എന്നാൽ ആണായി ജോസ് മറീൻ മാത്രം. ജോസ് മറീൻ രണ്ട് സിത്രീകളെ കല്യാണം കഴിച്ചു. രണ്ട് പേരിലായി എട്ട് കുട്ടികളുമുണ്ടായി അഞ്ച് ആൺമക്കൾ മൂന്ന് പെൺ മക്കൾ. അഞ്ച് സഹോദരിമാരിലായി ഇരുപതോളം കുട്ടികൾ. എല്ലാവരേയും ഒരു വീട്ടിൽ തന്നെ താമസിപ്പിക്കാൻ വേണ്ടി വലിയൊരു മണിമാളിക പണിയിച്ചു. പതിനാറാം നൂറ്റാണ്ടിൽ അങ്ങനെ ആ വിപുല കുടുംബം അവിടെ താമസമാക്കി വരുകയായിരുന്നു. പെട്ടെന്നൊരു ദിവസം ജോസ് മറീൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മരണാനന്തര കർമ്മങ്ങൾക്ക് ശേഷം കുടുംബാംഗങ്ങൾ തമ്മിൽ അധികാരത്തിനായി അടികൂടി. ആ തറവാട്ടിൽ അന്തർചിദ്രത മുളപ്പൊട്ടി. ഈ പ്രശ്നം ജോസ് മറീന്‍റെ ആദ്യഭാര്യയായ റിച്ചിന്‍റെ മൂത്തമകൻ ജോർജ്ജ് വാട്സൺ അക്രമത്തിലേക്ക് തിരിച്ചുവിട്ടു. അന്ന് നടന്ന അക്രമത്തിൽ ആ കുടുംബത്തിലെ മുപ്പത്തഞ്ചോളം അംഗങ്ങൾ മരണത്തിന്‍റെ പിടിയിലമർന്നു. റിച്ചും ജോർജ്ജ് വാട്സനുമടക്കം അഞ്ചോളം പേർ രക്ഷപ്പെട്ടു. രക്ഷപ്പെട്ടതിൽ ജോസ് മറീന്‍റെ ഒരു സഹോദരിയും ആ സഹോദരിയുടെ മകൻ ഷിരൽ സാമുവലും ജോസ് മറീന്‍റെ രണ്ടാം ഭാര്യ റേച്ചലുമുണ്ടായിരുന്നു. ഇംഗ്ലണ്ടിൽ നിന്നവർ ഫ്രാൻസിലേക്ക് രക്ഷപ്പെട്ടു. മറീന കുടുംബത്തിലെ തിട്ടപ്പെടുത്താൻ സാധിക്കാത്ത സമ്പാധ്യം ജോർജ്ജ് വാട്സന്‍റെ കയ്യിൽ വന്നുപ്പെട്ടു.
    ജോർജ്ജ് വാട്സൺ തന്‍റെ കൂട്ടുകാരന്‍റെ അനുജത്തിയായ ആനി മാത്യവിനെ കല്യാണം കഴിച്ചു. ആ കുടുംബം സസന്തോഷം മുന്നോട്ട് പോയി. ആ ചോരക്കളം ഓർമ്മയിൽ നിന്നില്ല. ആ കുടുംബം അഭിവൃദ്ധി പ്രപിക്കുകയായിരുന്നു. എന്നാൽ ഒരു സുപ്രഭാതത്തിൽ ജോർജ്ജ് വാട്സനെ കാണാതായി. ദൂരെ വ്യാപാരാവശ്യത്തിന് പോയതായിരുന്നു. പിന്നീട് തിരിച്ചു വന്നില്ല. ഒരുപാട് കാലം കാത്തു. സ്കോട്ട്ലാൻഡ് യാർഡിനെ അറിയിച്ചു. കാത്തിരിപ്പ വിഫലം. ഒടുവിൽ കുടുംബം അനാഥമാവാതിരിക്കാൻ വേണ്ടി ആനി കുടുംബ ഭരണമേറ്റെടുത്തു. വർഷങ്ങളൊരുപാട് കൊഴിഞ്ഞു വീണു. മറീന കുടുംബം വീണ്ടും അഭിവൃദ്ധിയുടെ കൊടുമുടിയിലെത്തി. ജോർജ്ജ് വാട്സന്‍റെ തിരോധാനം നടന്ന് എട്ട് വർഷങ്ങൾക്ക് കഴിഞ്ഞ ഒരു രാത്രി ആനി പ്രാർത്ഥിക്കാനായി വേലക്കാരനോടൊത്ത് പള്ളിയിലേക്ക് പോയി. വേലക്കാർ അകത്ത് പോയില്ല. ആനി അകത്ത് പോയി പ്രാർത്ഥിച്ചു. വേലക്കാർ ഒരുപാട് നേരം കാത്ത് നിന്നു. ഒടുവിൽ വേലക്കാർ അകത്ത് പോയി നോക്കി. ആനിയെ കാണുന്നില്ല. ഫാദറോടന്വോഷിച്ചു ഫാദർ കൈ മലർത്തി. അന്വോഷണം തകൃതിയായി, പക്ഷേ പൊടി പോലും കിട്ടിയില്ല. ആനിയുടെ അന്വോഷണത്തിന് വേണ്ടി വഹിച്ച ചെലവുകൾ ആ കുടുംബത്തെ വീണ്ടും ഗർത്തങ്ങളിലേക്ക് തള്ളിയിട്ടു. ജോർജ്ജ് വാട്സന്‍റേയും ആനിയുടെയും ഏകപുത്രൻ ഫെറി മറീൻ കുടുംബ ഭരണമേറ്റെടുത്തു. ജീവിത ചെലവുകൾ ജോലി ചെയിത് കണ്ടെത്താൻ വേണ്ടി രാജാവിന്‍റെ കണക്കുപിള്ളയായി ഫെറി ചുമതലയേറ്റു.  രാജകൊട്ടാരത്തിലെ ഫെറിയുടെ പോക്കും വരവും സംശ്രദ്ധം ശ്രദ്ധിക്കുന്ന മറ്റൊരാളുണ്ടായിരുന്നു മന്ത്രി പുത്രി മേരി ലാർജ്. മേരി ലാർജ് എന്തിനും ഏതിനും ഫെറിയെ സമീപിക്കാൻ തുടങ്ങി. ഒടുവിൽ അച്ഛനായ മന്ത്രിയോട് പറഞ്ഞ് മന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് എന്ന പദവി കൂടി വഹിപ്പിച്ചു. പിന്നീട് ഫെറി ഉച്ചവരെ രാജകൊട്ടാരത്തിലും ഉച്ചക്ക് ശേഷം മന്ത്രി മന്ദിരത്തിലുമായിരിക്കും. മേരി ഉച്ചവരെ കുറ്റന്വോഷണ പഠനത്തിലും ഉച്ചക്ക് ശേഷം മുഴു അവധിയും.
  അങ്ങനെ ഒരു ദിവസം ഫെറി മന്ത്രി മന്ദിരത്തിലായിരിക്കെ മേരി മാത്രമായി. പെട്ടെന്ന മേരി ഒരു കടലാസെടുത്ത് എന്തൊക്കെയോ കുറിച്ചിട്ടു. എന്നിട്ട് ഫെറിയുടെ കയ്യിൽ കൊടുത്തു. അത് നോക്കിയ ഫെറിക്ക് ഒന്നും മനസ്സിലായില്ല. പക്ഷേ മേരി അത് കുടുംബ രേഖകൾ സൂക്ഷിക്കുന്നിടത്ത് സൂക്ഷിക്കാൻ പറഞ്ഞു. ഫെറി സമ്മതിക്കുകയും ചെയിതു. പിന്നീട് അവർ തമ്മിൽ അടുപ്പത്തിലായി. അങ്ങനെ ഒരുപാട് ദിവസങ്ങൾ കൊഴിഞ്ഞുപോയി. ഫെറിയും മേരിയും തമ്മിലുള്ള പ്രണയം കൊട്ടാരവും മന്ത്രിയുമെല്ലാം അറിഞ്ഞു. പക്ഷേ ആരും എതിർത്തില്ല. കാരണം മന്ത്രിക്ക് പ്രിയങ്കരനായിരുന്നു ഫെറി. അറിവൊത്തവൻ, കുടുംബ മഹിമ എല്ലാം ആ പ്രണയത്തിനനുകൂലമായി. രാജാവും സമ്മതിച്ചു. അവരുടെ വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചു. അങ്ങനെ മറീന കുടുംബത്തിലെ നാലാമത്തെ നാഥനും

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE