കണ്ണുനീരില്ലാത്ത കണ്ണുകള്‍
വേദന തിന്നുന്ന ഹൃദയങ്ങള്‍ക്ക്
നീ ഒരു
ആശ്വാസമായിരുന്നു,
സ്നേഹമറിയാത്തവര്‍ക്ക്
നീ ഗുരുവായിരുന്നു,
ഹൃദയ കാഠിന്യമുള്ളവര്‍ക്ക്
നീ ശത്രുവായിരുന്നു,
പക്ഷെ എനിക്കെന്നും
നീ പ്രിയന്‍ മാത്രം.
നിന്‍റെ വേര്‍പ്പാടെനിക്ക്
സമ്മാനിച്ചത്
വേദനയില്‍ കുതിര്‍ന്ന ഹൃദയം.
കരയാന്‍
കണ്ണുനീരില്ലാത്ത രണ്ടു കണ്ണുകള്‍.
എന്തിനായിരുന്നു നീ
എനിക്കിത്രയും
വേദനകള്‍ സമ്മാനിച്ചത്.
എന്തിനായിരുന്നു നീ
എന്നില്‍ നിന്നും
പിരിഞ്ഞു പോയത്
കൂടുകാരാ...
-നിഷാനി

Comments
Post a Comment