താജുല്‍ ഉലമ: അണഞ്ഞിട്ടുംഅണയാത്ത ദീപം
ഉള്ളാള്‍ തങ്ങള്‍ എന്ന നാമധേയത്തില്‍ വിശ്വം തന്നെ കീഴടക്കിയ സൂഫി വര്യര്‍. ആത്മീയത എന്ന കൊട്ടാരത്തിലെ ജ്വലിച്ച് നില്‍ക്കുന്ന മാണിക്യമുത്ത്. ചുരിങ്ങിയ വാക്കുകള്‍ കൊണ്ട് രാഷ്ട്രീയ സമുധായ സമവാക്യങ്ങള്‍ മാറ്റിമറിച്ച മഹാ മനീഷി.
പക്ഷേ, താജുല്‍ ഉലമ എന്ന നാമം ഇന്ന് മുഴുങ്ങുമ്പോള്‍ അഹ്ലു സുന്നത്തി വല്‍ജമാഅത്തില്‍ അടിയുറച്ച വിശ്വസിക്കുന്ന ഏതൊരു പ്രവര്‍ത്തകന്‍റെയും കണ്‍പോളകളില്‍ കണ്ണുനീരിന്‍റെ വേലിയേറ്റമുണ്ടാവുകയാണ്. അതെ നൂറ്റാണ്ടിന്‍റെ മഹാമനീഷി, ഒരു പറ്റം ശിഷ്യഗണങ്ങളെ സൃഷ്ടിച്ച ഗുരുവര്യര്‍, ആത്മീയതയില്‍ മയങ്ങികിടന്ന സൂഫിവര്യര്‍, ലക്ഷോപലക്ഷം ജനങ്ങക്ക് നേതൃത്വവുമായി മുന്നേറിയ നേതാവ്, അറിവിന്‍റെ സാഗരവുമായി വീശിയടിച്ച പണ്ഡിത പ്രഭു. താജുല്‍ ഉലമയുടെ ഭൌതിക ശരീരം നമ്മുടെ മുന്നില്‍ നിന്ന് മറഞ്ഞുകഴുഞ്ഞു. എട്ടികുളത്തെ ആറടി മണ്ണിനടിയില്‍ പവിത്രമാക്കപ്പെട്ട ആ ശരീരം അന്തിയുറങ്ങുന്നു. ആ ഖബറില്‍ താജുല്‍ ഉലമയുടെ മുഖം പോലെ ജ്വലിച്ചു നില്‍ക്കുന്ന പ്രകാശം നല്‍കണമെള്ളാഹ്...
1341 റബീഉല്അവ്വല് 25ന്വെള്ളിയാഴ്ച്ചസയ്യിദ്അബൂബക്കര്കുഞ്ഞിക്കോയബുഖാരിതങ്ങളുടെയുംഹലീമാബീവിയുടെയുംമകനായിഭൂമിലോകത്തിന്വെളിച്ചംപകര്ന്ന്കൊണ്ട്സ്വര്ഗ്ഗലോകത്ത്നിന്ന്ജ്യലിച്ച്നില്ക്കുന്നനക്ഷത്രമായിഒ രുപൊന്നോമനഭൂജാതനായി. അതെആവെള്ളിയാഴ്ച്ചയില്പിറന്ന്വീണത്ലോകത്തിനാകമാനംവെളിച്ചംവീശിയസയ്യിദ്അബ്ദുറഹ്മാന്ബുഖാരിഎന്നഉള്ളാള്തങ്ങള്ആയിരുന്നു. ബാല്യകാലത്തിലെഇത്തികണ്ണികള്ക്കശേഷംതങ്ങള്ഇല്മിന്റെസാഗരംതുറന്നുപള്ളിദര്സുകള്തേടിയിറങ്ങി. അള്ളാഹുവിന്റെശറ്ഹിയായഇല്മ്തേടിഅലയുകയുംലഭിക്കുന്നതെല്ലാംഹിഫ്ളാക്കുകയുംചെയ്യുന്നതില്തങ്ങള്നിത്യമാവുകയായിരുന്നു. തങ്ങളുടെമുപ്പതാംവയസ്സില്അദ്ധ്യാപനമെന്നശ്രേഷ്ഠകര്മ്മത്തിലേക്ക്കടന്നു. തങ്ങളവര്കള്ഉള്ളാളത്ത്ദര്സെടുക്കുമ്പോള് അതിനൊരു പ്രത്യേകതയുണ്ടായിരുന്നു.
കാലത്തിന്‍റെ ഗന്ധത്തിനൊത്ത മാറി മാറിയാത്ത പണ്ഡിത പ്രഭു ആയ താജുല്‍ ഉലമ. ഇന്ന് കൈരളീ മണ്ണിനെ സുന്നീ പടയണിയുടെ പോര്‍ക്കളമാക്കി മാറ്റുന്നതില്‍ വ്യക്തമായ പങ്ക് ആ വെളുത്ത കൈകള്‍ക്കുണ്ടായിരുന്നു. ബ്രിട്ടീഷുകീരുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ നയവുമായി വന്ന പുത്തന്‍ പ്രസ്ഥാനക്കാര്‍ സുന്നീ പ്രസ്ഥാനത്തിലേക്ക് ദോഷകരമായ ഒരുപാട് വൈറസുകള്‍ കയറ്റിവിട്ടു. ആ വൈറസില്‍ പണ്ഡിത സഭയിലെ ഒരുപാട് മഹനീയര്‍ക്ക് അപകടമുണ്ടായങ്കിലും താജുല്‍ ഉലമയുടെ നേതൃത്വത്തില്‍ ഒരു പറ്റം പണ്ഡിതന്മാര്‍ ആന്‍റി വൈറസായി അന്നത്തെ ആ സമസ്തയില്‍ നിന്ന് ഇറങ്ങി വന്നു. താജുല്‍ ഉലമയിക്കൊപ്പെ വന്ദ്യ ഗുരു കണ്ണിയത്തുസ്താദിന്‍റെയും സി.എം വലിയള്ളാഹിയുടെയും അനുഗ്രഹം ഉണ്ട് എന്നത് താജുല്‍ ഉലമയിക്ക് ശക്തി പകര്‍ന്നു.
താജുല്‍ ഉലമയുടെ നേതൃത്വത്തിലുള്ള ആ സമസ്ത ഇന്ന് രാഷ്ട്രീയ സമുദായ സമവാക്യങ്ങള്‍ തീരുമാനിക്കുന്ന നിര്‍ണ്ണായിക പ്രസ്ഥാനമായി വളര്‍ന്നത് തങ്ങളുടെ കരുത്തുറ്റ നേതൃത്വം ഒന്ന് കൊണ്ട് മാത്രമാണ്. ആ മഹനീയ നേതൃപാടവം ഇന്ന് നമുക്കില്ലെങ്കിലും ആ തിരുനോട്ടം അര്‍ശിന്‍റെ തണല്‍ കൊണ്ട് അനുഗ്രഹീതമായ സംഘടനയിക്കുണ്ട് എന്നുള്ളത് ഈ ഭൂമിലോകത്തെ ഏറ്റവും മികച്ച ഭാഗ്യമാണ്.
താജുല്‍ ഉലമ എന്ന പണ്ഡിത നേതാവിന്‍റെ പ്രൌഡി വിളിച്ചോതുന്നതായിരുന്നു എട്ടികുളമെന്ന കുഗ്രമാത്തില്‍ നിറഞ്ഞു കവിഞ്ഞ ജനസഹസ്രം. തങ്ങളുടെ ജനാസ സന്ദര്‍ശിക്കാന്‍ പത്തിലേറെ കിലോമീറ്ററുകള്‍ക്കപ്പുറം വരിവരിയായി നിന്ന കൈരളീ ജനതയുടെ നയനങ്ങളില്‍ നിന്ന് ജലബാഷ്പങ്ങള്‍ ഉതിര്‍ന്നു വീഴുന്നുണ്ടായിരുന്നു.ഓരോ ഗ്രാമങ്ങളില്‍ നിന്നും ഉള്ളാള്‍ തങ്ങള്‍ക്കായി ലക്ഷകണക്കിന് തഹ്ലീലുകള്‍ ആ ഖബറിടത്തെ ധന്യമാക്കിയതും താജുല്‍ ഉലമയുടെ മഹനീയത തെളിയിക്കുന്ന കാര്യം തന്നെയാണ്.
ആരെയും ഭയക്കാതെ എല്ലാവരെയും ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തി അധികാരമില്ലാതെ എല്ലാവരെയും നിയന്ത്രിച്ച അതിയോക്തനായ സയ്യിദവര്‍കള്‍. ഉള്ളാള്‍ മദനി ദര്‍ഗ സന്ദര്‍ശിക്കാ വന്ന രാജീവ് ഗാന്ധിയേയും ദേവ ഗൌഡയേയും വരച്ച വരയില്‍ നിര്‍ത്താന്‍ സാധിച്ചത് ആ മുഖത്തിന്‍റെയും ഹൃദയത്തിന്‍റെയും തേജസ് മാത്രമാണ്. താജുല്‍ ഉലമയുടെ മുമ്പില്‍ എല്ലാവരും പതറുമ്പോള്‍ ഓര്‍മ്മ വരുന്നത് താജുല്‍ ഉലമയുടെ തന്നെ വാക്കുകളാണ്.
“ഞാന്‍ എവിടെയും കുടങ്ങൂല,
എനിക്കെന്‍റെ റബ്ബ് മതി,
അവനെന്നെ കാക്കും.”
അള്ളാഹുവിനെ ഭയന്ന് ജീവിച്ച സൂഫിവര്യനെ എല്ലാവരും ഭയന്ന് എന്നുള്ളത് യഥാസ്ഥികത മാത്രമാണ്.

Comments
Post a Comment