വിപ്ലവും ധാര്‍മ്മിക വിപ്ലവും
അല്ലാഹുവിന് സ്തുതി...
ധാര്‍മ്മിക
വിപ്ലവ വിദ്യാര്‍ത്ഥി സംഘടനയായ SSF നാല്‍പ്പതും കഴിഞ്ഞ് മുന്നേറുന്നു. രാഷ്ട്രീയ ചൂതാട്ടെത്തേയും
വിദ്യാര്‍ത്ഥി തകര്‍ച്ചയെയും വിദ്യാഭ്യാസ കൊള്ളയേയും ആത്മീയ ചൂഷണത്തെയും സാമൂഹ്യ
ദ്രോഹികളെയും സദൈര്യം നേരിട്ട് SSF മുന്നേറ്റം
തുടരുന്നു.
ലോകത്ത് ഒരുപാട്
വിപ്ലവങ്ങള്‍ നടന്നിട്ടുണ്ട്. അങ്ങ് അമേരിക്കന്‍ നാട് മുതല്‍ ഇങ്ങ് ഇന്ത്യ വരെ
വിപ്ലവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. എല്ലാം ആസാദിനും അവകാശത്തിനും വേണ്ടിയായിരുന്നു
എന്നാല്‍ ഇവിടെ കൈരളി മണ്ണില്‍ ജനലക്ഷത്തിന് ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വേണ്ടി പോരാടുന്ന SSF ഒരിക്കലും ഒരു ചെഗുവരെയോ
ലെനിനോ ഭഗത് സിങോ ആയിരുന്നില്ല. ദൈവീകമായ വഴിയിലൂടെ മതവും ഭൌതികവും
സമന്വയിപ്പിച്ച് ധാര്‍മ്മിക മൂല്യങ്ങളെ ഉറക്കെ പിടിച്ച് രക്ത്ത്തിന്‍റെ ചുവപ്പിനെ ആടിയകറ്റി
സമാധാനത്തിന്‍റെ വെള്ളരിപ്രാവിനെ താലോലിച്ച് വളര്‍ത്തിയ SSF.
ലെനിന്‍ ഭരണം
കയ്യില്‍ കിട്ടിയപ്പോള്‍ ജനങ്ങളെ കൊന്നൊടുക്കി, ചെഗുവേര ഒളിപ്പോരില്‍ ശക്തിയാര്‍ജിച്ചു.
ഭഗത് സിംഗ്, ലാലാ ലാജപത് റായിയുടെ ഘാതകനെ കൊല്ലാന്‍ അസംബ്ലിയില്‍ ബോംബെറിഞ്ഞു.
ഇന്ത്യയില്‍ ഇന്ന് സായുധ വിപ്ലവ സംഘടനയായ മാവോയിസ്റ്റ്, ജനങ്ങളിലധികം പേരെയും
വധിച്ച് ഭയപ്പെടുത്തി കാര്യങ്ങള്‍ നേടുന്നു.
എന്നാല്‍ SSFന്‍റെ ധാര്‍മ്മിക വിപ്ലവമോ?
ഒരാളെയും വധിക്കാതെ രക്തത്തിന് വേണ്ടി കൊതിക്കാതെ ധാര്‍മ്മിക മൂല്യങ്ങളുടെ
സംരക്ഷണത്തിന് സധൈര്യം അഹിംസയുടെ മാര്‍ഗത്തിലൂടെ പോരാടിയാണ് ഒരു വിപ്ലവ സംഘടനയായത്.
വിപ്ലവത്തിന് മാന്യമായ മുഖം നല്‍കിയ സംഘടനയാണ് SSF എന്ന്‍ ഏവര്‍ക്കും
അഭിമാനിക്കാം.
ഇസ്ലാമിന്‍റെ
ചട്ടകൂടുകള്‍ ഭേദിക്കാതെ ആധുനികതയുടെ കൂടെ ധാര്‍മ്മിക മൂല്യങ്ങളെ സംരഷിക്കാന്‍
വേണ്ടി നീങ്ങി കൊണ്ടിരിക്കുന്ന ഒരു സംഘടനയാണ് എന്നത് അഭിമാന രംഗമാണ്. AP എന്ന രണ്ടക്ഷരത്തിലുപരി കരുത്തനായ ധാര്‍മ്മിക
പോരാളിയുടെ പിന്നില്‍ അണിനിരന്ന കൈരളീ ജനത രജിച്ചത് പുതു ചരിത്രമാണ്.
കുഞ്ഞുവിനെയും
റസ്സാഖ് കൊറ്റിയേയും ഓ.ഖാലിദിനെയും സമര്‍പ്പിച്ച് SSF മുന്നേറുകയാണ്.
ധീരതയോടെ...അഭിമാനത്തോടെ...
വ്യക്തമായ
ലക്ഷ്യവും വ്യവസ്ഥാപിതവുമായ മാര്‍ഗങ്ങളെ അടിസ്ഥാനമാക്കി 4 പതിറ്റാണ്ടിന്‍റെ
അനുഭവങ്ങളുമായി പുതിയ ചൈതന്യത്തോടെ മുന്നോട്ട് നീങ്ങുകയാണ് SSF.
- വര്‍ഷങ്ങള്‍ക്ക് മുമ്പ്
എഴുതിയത്

Comments
Post a Comment