വിശ്വാസ വഞ്ചന
കോരിച്ചൊരിയുന്ന
മഴയത്ത്
എന്‍റെ വിശ്വാസം
എനിക്ക് നഷ്ടപ്പെട്ടു.
ആരൊക്കെയോ ചേര്‍ന്ന്
എന്‍റെ-
വിശ്വാസത്തെ കവര്‍ന്നെടുത്തു
പരസ്യ വാചകങ്ങള്‍
മാത്രം
ബാക്കിയായി.
‘വിശ്വാസം അതല്ലേ
എല്ലാം.’
എന്ന്‍ പറഞ്ഞ ആ
വിശ്വാസം
പോലും എന്നെ വഞ്ചിച്ചു.
എത്രയോ വികൃതമായ
ലോകമാണിതെന്ന്
വഞ്ചന എന്നെ അറിയിച്ചു.
വീണ്ടും പരസ്യ
വാചകങ്ങള്‍
എന്നരികിലേക്ക് വന്നു.
‘വിശ്വാസം അതല്ലേ
എല്ലാം!’
-എന്ന് നിഷാനി

Comments
Post a Comment