മലയാളം മരിക്കുമ്പോൾ



      ഭാഷാലോകത്ത് മാന്യമായൊരു ഇരിപ്പിടത്തത്തിൽ അമർന്നിരിക്കാൻ സാധിക്കാത്ത ഭാഷയായി മലയാളമെന്ന ശ്രേഷ്ട ഭാഷ മാറികൊണ്ടിരിക്കുന്നു. കവിതാലോകത്തുള്ള ഇതിഹാസ നായകന്മാർ പ്രഖ്യാപിച്ചത് പോലെ ഡാഡി സംസ്ക്കാരം മുഴുക്കെ തഴച്ചു വളരുന്നു. ലോകത്ത് മിക്കയിടത്തും മലയാളികളെന്ന പേരിൽ കേരളീയർ ജീവിക്കുന്നുണ്ട്. ജമൈക്ക മുതൽ മാലിദ്യീപ് വരെ നിറഞ്ഞ് നിൽക്കുന്ന മലയാളികൾ, എന്നാൽ മാതൃഭാഷയിലെ പ്രഥമവാക്കായ അമ്മയിക്കിന്ന് മരണം സംഭവിച്ച് കൊണ്ടിരിക്കുന്നു. അമ്മയുടെ പ്രഥമ സ്ഥാനം മമ്മി എന്ന ശവശരീരം തട്ടിയെടുക്കുന്നു.
     മലയാളത്തിന്‍റെ പിതാവായി അറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ചന്‍റെ കൃഷ്ണ ഗാഥ അടക്കമുള്ള കൃതികൾ സൃഷ്ടിക്കപ്പെട്ട മലയാളം. അനേകഗം പണ്ഡിതന്മാരുടെ തൂലികകളിൽ നിന്ന് ഉതിർന്ന് വീണ അറബിമലയാളം കൃതികൾ ഉൾക്കൊണ്ട മലയാളം, നൂറ്റാണ്ടിന്‍റെ മേന്മ പറയുന്ന മലയാളം ഈയടുത്തായി ശ്രേഷ്ട ഭാഷാ പദവി വരെ നേടി. പക്ഷേ അതിനൊക്കെ മൂക്കുകയറിട്ട് ന്യൂ ജനറേഷൻ പിള്ളേർ വിലസുകയാണ്. നീ.കൊ.ഞ്ഞാ.ച്ച എന്ന് വരെ മലയാളത്തദെ വികലമാക്കി കഴിഞ്ഞു. വിവര സാങ്കേതിക വിദ്യ വികസിച്ച് കൊണ്ടിരിക്കുന്ന ഈ സോഷ്യൽ നെറ്റ് വർക്ക് കാലഘട്ടത്തിൽ മലയാളം എന്ന ഭാഷ മറഞ്ഞ് പോയിരിക്കുന്നു. ശ്രേഷ്ട ഭാഷയുടെ സ്ഥാനത്ത് മംഗ്ലീഷ് എന്ന പുതിയ ഭാഷ വന്ന് ചേക്കേറിയിരിക്കുന്നു.
        നിഷ്കളങ്കതയും സ്നേഹസമ്പൂർണ്ണമായതുമായ വാക്കുകളുടെ ഉടമസ്ഥാവകാശം പേറുന്ന മലയാളത്തെ മറന്ന് കേരളീയ ജനതയുടെ മനസ്സിടങ്ങിളിലേക്ക് ആംഗലേയ ഭാഷയെ പകരം വെക്കുന്ന സമൂഹമായി നമ്മുടെ ന്യൂ ജനറേഷൻ മാറി കഴിഞ്ഞു. നമ്മുടെ ഭാഷയുടെ മഹത്വം എത്ര കഴിഞ്ഞാലും നമ്മുടെ മനസ്സിൽ നിന്ന് മായിക്കാൻ സാധിക്കുകയില്ല. അമ്മഎന്ന രണ്ടക്ഷരം അത്രമേൽ നമ്മുടെ മനസ്സിനകത്ത് കൊത്തി വെച്ചിരിക്കുന്നു.
         ആംഗലേയ ഭാഷ മോശമാണെന്നോ പഠിച്ചു  കൂടാത്തതാണെന്നോ ഇതിന്നർത്ഥമില്ല. ലോകഭാഷയിക്ക് അതിനൊത്ത പ്രാധാന്യം നൽകേണ്ടുതുണ്ട്. എന്നാൽ അത് മലയാളത്തെ മറന്ന് കൊണ്ടുള്ള ആംഗലേയ ഭാഷ പ്രണയമാവരുത്. ഒരു ഭാഷയിക്ക് ആ നാടിന്‍റെ സംസ്ക്കാരവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ആ ഭാഷയെ മറക്കുന്നത് സംസ്ക്കാരത്തേയും നാടിനേയും മറക്കുന്നതിന് തുല്യമാണ്. കേരളത്തിന്‍റെ മാതൃഭാഷയെ മറന്ന് കൊണ്ടുള്ള വിഹാരം നമ്മുടെ വ്യക്ത്വിത്വത്തെ തകർക്കുന്ന മുന്നേറ്റം മാത്രമായിരിക്കും.
        നൂറ്റാണ്ടുകളോളം ഇന്ത്യാ മഹാരാജ്യത്തെ കാൽ കീഴിൽ വെച്ച് അമ്മാനമാടിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ പ്രിയ ഭാഷയായ അവർക്കെന്നും അഭിമാനമായ ഇംഗ്ലീഷ് ഭാഷയെ എടുത്തണിയുന്നത് ആ സാമ്രാജ്യത്വ ശക്തികളുടെ അടിമത്വത്തെ നമ്മളിന്നും അംഗീകരിക്കുന്നു എന്നതിനെ കാണിക്കുന്നു. നമ്മുടെ രക്ഷിതാക്കൾക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ സ്വന്തം തട്ടകം പോലെയായിരിക്കുന്നു. സ്വന്തം ഭാഷയെ മറന്ന് കൊണ്ടുള്ള ഈയൊരു രീതി നമ്മുടെ സംസ്ക്കാരത്തിന് ഒരുപാട് പ്രത്യഘാതങ്ങൾ തീർത്തു.
      വിശ്വത്തിൽ തന്നെ വെന്നിക്കൊടി പാറ്റിയ ചെമ്മീൻ എന്ന കൃതി രൂപം കൊണ്ട മലയാള സാഹിത്യത്തിൽ ഇന്ന് കവിതയുടെ നാലക്ഷരങ്ങൾ കുറിച്ചാൽ അവൻ വലിയവനായി മാറുന്നത് മലയാള സാഹിത്യത്തിന്‍റെ പരമദാരിദ്ര്യത്തെ എടുത്തു കാണിക്കുന്നു. സാഹിത്യം പുരോഗതിയുടെ പടവുകൾ കയറി പോകുമ്പോഴും മലയാള സാഹിത്യത്തിൽ ഇംഗ്ലീഷിന്‍റേയും ഇതര ഭാഷകളുടെയും പദപയറ്റുകൾ നടത്തുമ്പോഴും മലയാളികളെന്നെഹങ്ക
രിക്കുന്ന സാഹിത്യ കുതുകികൾക്ക് അടങ്ങിയിരിക്കാനേ സാധിക്കുന്നുള്ളൂ.
    അരമലയാളിക്ക് 100 മലയാളം എന്ന കുഞ്ഞുണ്ണി മാഷിന്‍റെ വാക്കുകൾ അർത്ഥമാകുന്ന കാലം, ഓരോ ജില്ലക്കും ഓരോ ഭാഷ ആ ജില്ലകളിൽ ഓരോ പഞ്ചായത്തിനും ഓരോ ഭാഷ എന്ന രീതി ഇന്ന് നിലവിൽ വന്നിരിക്കുന്നു. അതിനിടയിൽ പെട്ട് എങ്ങനെയെക്കൊയോ മലയാളമെന്ന ശ്രേഷ്ടഭാഷ മരിച്ച് കൊണ്ടിരിക്കുന്നു.
     നിലയില്ലാ കയങ്ങളിൽ മുങ്ങി താഴുന്ന മലയാള ഭാഷയെ രക്ഷിക്കാൻ ഇതര ഭാഷക്കാർ മുന്നോട്ട് വരുകയില്ല. അതിന് നാം തന്നെ മുൻകയ്യെടുത്തേ തീരൂ...
    മുറ്റത്തെ മുല്ലയിക്ക് മണമില്ല എന്ന പഴഞ്ചൊല്ലിനെ മറന്ന് നമ്മുടെ ശ്രേഷ്ട ഭാഷയിക്ക് മാതൃഭാഷയുടെ മാന്യതയെങ്കിലും നൽകാൻ, മലയാളത്തെ ഖബറിലേക്കയക്കാതിരിക്കാൻ നമുക്ക് കഴിയട്ടെ...

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE