കെ.പി രാമനുണ്ണി, അങ്ങ് വ്യത്യസ്തനാണ്
ഒഴുക്കിനെതിരെ നീങ്ങുന്നവരെയാണ് ജനങ്ങളെന്നും
ധീരന്മാരായി കാണുക. ലോകം ബഹുമാനപൂർവ്വം ഉച്ചരിക്കുന്ന ഭൂരിഭാഗം നാമങ്ങളും അങ്ങനെയുള്ളവരുടെതാണ്.
ഭരണകൂടത്തിന്‍റെയും ഭൂരിപക്ഷത്തിന്‍റെയും
തെറ്റിനെതിരെയും കൊള്ളരുതായ്മകൾക്കെതിരെയും ശബ്ദിക്കുന്നവരാണ് യഥാർത്ത ധീരന്മാർ.
ഭാരതം വർഗ്ഗീയ ശക്തികളുടെ കൈകളിൽ ഞെരിഞ്ഞമരുമ്പോൾ ശക്തമായി
പ്രതിഷേധിച്ചവരാണ് ഭൂരിഭാഗം പേരും. തൂലികകൾ കൊണ്ടും വാക്കുകൾ കൊണ്ടും വരകൾ കൊണ്ടും
വോട്ട് കൊണ്ടും മൊബൈൽ ഫോണിലെ കീപാഡുകൾ കൊണ്ട് വരെ പ്രതിഷേധ സ്വരം മുഴക്കപ്പെട്ടു.
പക്ഷെ വർഗ്ഗീയ ശക്തികൾക്കെതിരെ തൂലിക ചലിപ്പിച്ചത് കാരണത്താൽ കൽബുർഗ്ഗിയേയും
ദബോൽക്കറേയും ഭഗവാനെയും ഗൌരി ലങ്കേഷിനെയും യമപുരിയിലേക്ക് യാത്രയയപ്പ നൽകി.
വർഗ്ഗിയ ചിന്തകളെയും രീതികളെയും നഖശിഖാന്തം എതിർത്ത അനന്തമൂർത്തിയുടെ മൃതദേഹത്തോട്
പോലും അപമര്യാദയായി പെരുമാറി. ഗോമാംസം കഴിച്ചുവെന്നാരോപിച്ച് അഖ്ലാക്കിനെയും
സൂക്ഷിച്ചുവെന്നാരോ
പിച്ച് ജുനൈദിനെയും
മരണത്തിലേക്ക് തള്ളിവിട്ടു. ജാതി മേൽക്കോയിമ
ക്കെതിരെ ശബ്ദിച്ചതിനാൽ
ഉനെയിലെ ദലിതരെയും ക്രൂരമായി മർദ്ധിച്ചു.
ഭാരതം ഏറെ കൊട്ടിഘോഷിച്ച
നാനാത്വത്തിൽ ഏകത്വം തകർന്ന് തരിപ്പണമായി വീണു. എവിടെയും എപ്പോഴും വർഗ്ഗീയ കലാപ
മുണ്ടാകാമെന്ന സ്ഥിതി.
ഏതൊരു ഇന്ത്യന്‍ പൌരനും ഏത്
നിമിഷവും കൊല്ലപ്പെടാം അക്രമിക്കപ്പെടാം. കൂടെ നിൽക്കേണ്ട ഭരണകൂടമോ നിയമപാലകരോ
തിരിഞ്ഞു നോക്കിയേക്കില്ല. ഇന്ത്യന്‍ സംസ്ക്കാരം അന്ധകാരത്തിന്‍റെ ഗർത്തങ്ങളിലേക്ക്
ഊളിയിടുകയായിരുന്നു. അഭിപ്രായം, സഞ്ചാരം,ഭക്ഷണം,താമസം,വസ്ത്രം,മതവിശ്വാസം,തൊഴിൽ
തുടങ്ങിയുള്ള എല്ലാ വിധ സ്വാതന്ത്രങ്ങളും നിഷേധിക്കുന്നതിന്‍റെ ശൈശവത്തിലായിരുന്നു
ഇന്ത്യ. പ്രതിഷേധിക്കേണ്ടതും തിരുത്തേണ്ടതും ഇന്ത്യന്‍ സമൂഹത്തിലെ സാംസ്കാരിക
നായകന്മാരായിരുന്നു. ഒരു വേളയിലെ നിദ്ര കഴിഞ്ഞ് അതിശക്തന്മാരായി തന്നെ അവർ
ഉയർത്തെഴുന്നേറ്റു. വർഗ്ഗിയ കലാപങ്ങൾക്കെതിരെ ശബ്ദിക്കാനൊ നടപടിയെടുക്കാനൊ
മുതിരാത്ത സർക്കാറുകൾക്കെതിരെ ആഞ്ഞടിച്ചും സഹപ്രവർത്തകരായ എഴുത്തുകാരു
ടെയും മാധ്യമപ്രവർത്തകരുടെയും
കൊലപാതകങ്ങളിൽ ശക്തമായ പ്രതി
ഷേധങ്ങൾ സംഘടിപ്പിച്ചു.
കന്നട എഴുത്തുകാരന്‍ ജി.രാജശേഖർ പ്രശസ്ത എഴുത്തുകാരി ദലീപ്
കൌർ,ദായ് ബൽദീപ് സിംഗ്,പ്രത്യദയ് പവാർ,സാറാ ജോസഫ് തിടങ്ങിയ നീണ്ടനിര വർഗ്ഗീയ
അക്രമങ്ങൾക്കെതിരെ സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സർക്കാറുകൾ നൽകിയ
പുരസ്കാരങ്ങൾ നിഷേധിച്ചു. മലയാളി സാഹിത്യകാരായ സച്ചിദാനന്ദനും പി.കെ പാറക്കടവും
കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്നും രാജിവെച്ചു. ഭാരതത്തിന്‍റെ
പുനരുദ്ധാരണത്തിനായി വ്യാപകമായ തോതിൽ സാഹിത്യ
കാരുടെ തൂലികകൾ ചലിക്കപ്പെട്ടു.
അരുന്ധതി റോയിയെ പോലുള്ള സാഹിത്യകാരും പ്രകാശ് രാജിനെ പോലെയുള്ള സിനിമാ
പ്രവർത്തകരും പീഡിതർക്ക് താങ്ങായി നില കൊണ്ടു.
പക്ഷെ
എന്നും വ്യത്യസ്ത കൊണ്ട് അത്ഭുതം സൃഷ്ടിച്ച പൊന്നാനിക്കാര ന്‍ കെ.പി രാമനുണ്ണി.
ജീവിതത്തിന്‍റെ പുസ്തകം, ദൈവത്തിന്‍റെ പുസ്തകം എന്നീ രണ്ട് കൃതികൾ കൊണ്ട് മലയാള
സാഹിത്യത്തിൽ തന്‍റേതായ ഇരിപ്പിടമുറപ്പിച്ച സാഹിത്യകാരന്‍. അദ്ധേഹത്തിന്‍റെ
ദൈവത്തിന്‍റെ പുസ്തകം 2017ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹത നേടി.
പുരസ്ക്കാര നിഷേധം കൊണ്ട് സമ്പന്നമായ സമര മുഖത്തെ മാറ്റിയെഴുതാനാണ് കെ.പി
രാമനുണ്ണി ഈ പുരസ്കാരത്തെ വിനിയോഗിച്ചത്. ഡൽഹിയിൽ പോയി പുരസ്ക്കാരം സ്വീകരിച്ച
രാമനുണ്ണി, സർക്കാർ നൽകിയ പുരസ്ക്കാരത്തെയും അവർ നൽകിയ തുകയെയും മറ്റൊരു
കുടുംബത്തിന് സമർപ്പിക്കുകയായിരുന്നു. ചെറിയ പെരുന്നാളിന്‍റെ തലെദിവസം ഡൽഹിയിലെ
സദർ ബസാറിൽ നിന്നും പുതുവസ്ത്രം വാങ്ങി ഹരിയാനയിലെ ഫരീദാബാദിനോടടുത്ത്
ഖണ്ഡാവാലിയിലേക്ക് വരുകയായിരുന്ന ഹാഫിള് ജുനൈദെന്ന ചെറുപ്പക്കാരനെ ഗോമാംസം
സൂക്ഷിച്ചെന്നാരോപിച്ച് വർഗ്ഗീയ ഗുണ്ടകൾ കൊലപ്പെടുത്തി. ആ ജുനൈദിന്‍റെ
കുടുംബത്തിന് രാമനുണ്ണി തനിക്ക് ലഭിച്ച പുരസ്ക്കാരം സമർപ്പിക്കുകയായിരുന്നു.
പുരസ്ക്കാര നിഷേധത്തേക്കാളും രാജിയേക്കാളും മൂർച്ച കൂടിയ സമരായുധം. “കെ.പി രാമനുണ്ണി,
തീർച്ചയായും അങ്ങ് വ്യത്യസ്തനാണ്. ഞാനൊരു പൊന്നാനിക്കാരന്‍ ഹിന്ദുവാണെന്ന്
ആവർത്തിച്ചു പറയുന്ന അങ്ങ് മതസൌഹാർദ്ധത്തിന്‍റെ പുതുപാഠങ്ങളാണ് ഇന്ത്യയിക്ക് സമ്മാനിച്ചത്.
അങ്ങെയിക്ക് ഒരായിരം അഭിനന്ദനങ്ങൾ”…


Comments
Post a Comment