2024 വായന
ഒരുപാട് ഒന്നുമില്ലെങ്കിലും നന്നായി വായിക്കാൻ പറ്റിയ പുസ്തകങ്ങളെ കുറിച്ച് ഒത്തിരി കേൾക്കാൻ പറ്റിയ വർഷമായിരുന്നു 2024. അതിലുപരി ഇണയോടൊത്ത് ജീവിതത്തിലെ പുതിയ വഴികളിലൂടെ സഞ്ചരിക്കാൻ തുടങ്ങിയ വർഷം കൂടിയാണിത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി നോവലും നോൺ ഫിഷനും മാത്രം വായിക്കുന്നതായിരുന്നു പതിവ് വാരികകളിലും മാസികകളിലും വന്നിരുന്ന കഥകൾ വായിക്കാൻ പാടെ മറന്നുപോയ അവസ്ഥയായിരുന്നു. ഇത്തവണ അതിനൊരു മാറ്റം വരുത്താൻ സാധിച്ചിട്ടുണ്ട്, പുതിയ കാലത്തെ കഥകളിലൂടെ ചെറിയൊരു വായനാ സഞ്ചാരം നടത്താൻ സാധിച്ചതും സന്തോഷമാണ്.
45 ഓളം പുസ്തകങ്ങളും മാഗസിനുകളിൽ നിന്നുള്ള നൂറോളം കഥകളും വായിച്ച വർഷമാണ് 2024 അതിലുപരി എത്രയോ പുസ്തക ചർച്ചകൾ കേട്ട ഒരുപാട് കൂട്ടുകാരെ കണ്ട മനോഹരമായ ഒരു വർഷം കൂടിയാണ് കടന്നു പോകുന്നത്.
*ഞാൻ ഈ വർഷം വായിച്ച പുസ്തകങ്ങൾ*
1.പുസ്തകങ്ങളെ അതിരുവിട്ട് സ്നേഹിച്ചവൻ - ആലിസൺ ഹൂവർ ബാർട്ട്‌ലെറ്റ് - നോവൽ
2.ശുദ്ധ മലയാളം - പന്മന രാമചന്ദ്രൻ
3. ദ്രൗപദി - യാർലഗഡ്ഡ ലക്ഷ്മീ പ്രസാദ് - നോവൽ
4. ആരോഗ്യനികേതനം - താരാശങ്കർ ബാനാർജി - നോവൽ
5. കുഞ്ഞുണ്ണി കവിതകൾ കഥകൾ
6. മഷിയിൽ വരച്ച പൈൻ മരത്തിൻ്റെ ചിത്രം - ഇ സന്തോഷ് കുമാർ - ലേഖനങ്ങൾ
7. ചിത്രശലഭങ്ങൾ പറക്കുന്നു - എം കൃഷ്ണൻ നായർ - ലേഖനങ്ങൾ
8. വിശ്വ സാഹിത്യ പര്യടനങ്ങൾ - പി കെ രാജശേഖരൻ
9. വിർജീനിയ വുൾഫ് ജീവിതം ഡയറിക്കുറിപ്പ്
10. ഉമർ ഖയ്യാമും മറ്റു കവികളും - ജി ശങ്കരക്കുറുപ്പ് -ലേഖനങ്ങൾ
11. നിലം പൂത്തു മലർന്ന നാൾ - മനോജ് കുറൂർ - നോവൽ
12. സിൽവിയാ പ്ലാത്ത് : കവിതയും ജീവിതവും - ജോ മാത്യു സ്മിത മീനാക്ഷി
13. സ്ത്രീ സങ്കല്പം ബഷീർ കൃതികളിൽ - ഉണ്ണികൃഷ്ണൻ കല്ലിൽ - പഠനം
14. പുസ്തകശാലയിലെ കൊലപാതകം - കരോലിൻ വെൽസ് - നോവൽ
15. ചെറിയ മരത്തിൽ പിടിച്ച കാറ്റുകൾ - വി യു സുരേന്ദ്രൻ - കവിതാ പഠനം
16. പൂക്കളുടെ പുസ്തകം - എം സ്വരാജ്
17. തക്കിജ്ജ - ജയചന്ദ്രൻ മൊകേരി - ഓർമ്മകൾ
18. പുസ്തകങ്ങളും മനുഷ്യരാണ് - എൻ ശശീധരൻ - ലേഖനങ്ങൾ
19. പ്ലാനറ്റ് 9 - മായാ കിരൺ - നോവൽ
20. കൊടുങ്കാറ്റടിച്ച നാളുകൾ - യശ്പാൽ - നോവൽ
21. നരകത്തിന്റെ ഭൂപടങ്ങൾ - പി കെ രാജശേഖരൻ - ലേഖനങ്ങൾ
22. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ - എം മുകുന്ദൻ - നോവൽ
23. നാട്ടുമ്പുറം - എം മുകുന്ദൻ - കഥകൾ
24. കൂ - ലാസർ ഷൈൻ - കഥകൾ
25. കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകം - എസ് ആർ ലാൽ - ബാലസാഹിത്യം
26. എൻറെ ഗ്രന്ഥശാല - എഡിറ്റർ: എസ് ആർ ലാൽ - ഓർമ്മകൾ
27. ആയതിനാൽ അവസാനത്തെ മനുഷ്യൻ ഒറ്റക്കാവില്ല - മെഹദ് മഖ്ബൂൽ - ലേഖനങ്ങൾ
28. വായനയുടെ രസതന്ത്രം - മുനീർ എ റഹ്മാൻ - ലേഖനങ്ങൾ
29. മഞ്ഞവെയിൽ മരണങ്ങൾ - ബെന്യാമിൻ - നോവൽ
30. മാസ്റ്റർപീസ് - ഫ്രാൻസിസ് നെറോണ - നോവൽ
31. ഒരിക്കൽ - എൻ മോഹനൻ - നോവൽ
32. കാകപുരം - റിഹാൻ റാഷിദ് - നോവൽ
33. സസ്പെൻസ് ജീൻ - രജത് ആർ - നോവൽ
34. ബുക്ക്സ്റ്റാൾജിയ - പി കെ രാജശേഖരൻ - ലേഖനങ്ങൾ
35. ഭൂഖ് - ജിയോ ജോർജ് - കഥകൾ
36. തേമിസ് - ഹുസ്ന റാഫി - കഥകൾ
37. ആനോ - ജി ആർ ഇന്ദുഗോപൻ - നോവൽ
38. ആഖ്യാനങ്ങളുടെ പുസ്തകം - രാജേന്ദ്രൻ എടുത്തുംകര - ലേഖനങ്ങൾ
39. രമണിയം ഒരു കാലം - എം ടി - ലേഖനങ്ങൾ
40. സ്നേഹം കാമം ഭ്രാന്ത് - ജോസഫ് അന്നംകുട്ടി ജോസ്
41. തൊട്ടു തൊട്ടു നടക്കുമ്പോൾ - വീരാൻകുട്ടി - കവിതകൾ
42. ആർക്കുവേണം എഴുത്തുകാരനെ - അഷ്ടമൂർത്തി - ലേഖനങ്ങൾ
43. എത്രയെത്ര രാമായണങ്ങൾ - ഡോ. അസീസ് തരുവണ- പഠനം
44. പുതുമൊഴി - ദിവ്യാ ജോൺ ജോസ് - അഭിമുഖങ്ങൾ
45. വിശ്വാസപൂർവ്വം - കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ - ആത്മകഥ
പി കെ രാജശേഖരനെ ഒരുപാട് വായിച്ച വർഷം കൂടിയാണിത് ഇനിയും പി കെ ആറിൻ്റെ ഒത്തിരി പുസ്തകങ്ങൾ വായന കാത്തിരിക്കുന്നു. പുസ്തകങ്ങളെ കുറിച്ചുള്ള ഒത്തിരി പുസ്തകങ്ങൾ ഈ വർഷത്തെ വായനയിൽ ഉൾപ്പെടുത്താൻ പറ്റി. വർഷങ്ങൾക്കുശേഷം വീണ്ടും മയ്യഴിയുടെ തീരങ്ങളിൽ ദാസനോടൊപ്പം അലഞ്ഞുതിരിഞ്ഞു. പിന്നെ ഉസ്താദിൻ്റെ വിശ്വാസപൂർവ്വം മറ്റേതൊരു വായനയേക്കാളും ഹൃദ്യമായിരുന്നു.
*ഞാൻ ഈ വർഷം വായിച്ച കഥകൾ*
1. ഞായർ സുഭാഷിതം - കെ എ സെബാസ്റ്റ്യൻ - മാതൃഭൂമി
2. നിസർഗ സുന്ദരം - ടി പത്മനാഭൻ - ഗ്രന്ഥാലോകം
3. വിചിത്രയാനം - ആർ സരിതരാജ് - ഭാഷാപോഷിണി
4. ഓപ്പറേഷൻ റഷ്മിത @data.vht - മനോജ് വീട്ടിക്കാട് -ഭാഷാപോഷിണി
5. സ്വപ്നചാലിനി - അനീഷ് ഫ്രാൻസിസ് - ഭാഷാപോഷിണി
6. AI ചിലന്തികൾ - ഹക്കീം ചോലയിൽ - ഭാഷാപോഷിണി
7. ക്രിപ്റ്റോഡെൻഡ്ര വാംപൈറസ് - സാജിദ് എ ലത്തീഫ് (മരിയ റോസ് ) - ഭാഷാപോഷിണി
8. ഭൂതാവിഷ്ടൻ - ഗോവിന്ദ് - ചന്ദ്രിക
9 . നീയെന്നെ ധന്യയാക്കണേ - സലിൻ മാങ്കുഴി - മാധ്യമം
10. കറുത്ത വെളുത്ത പാറൂട്ടി - സി രാധാകൃഷ്ണൻ - ഗ്രന്ഥാലോകം
11. ഏച്ചി - എം മുകുന്ദൻ - ഗ്രന്ഥാലോകം
12. തിരിച്ചുവരവ് - എൻ പ്രഭാകരൻ - ഗ്രന്ഥാലോകം
13. പരിഹാരക്രിയ - ഗ്രേസി - ഗ്രന്ഥാലോകം
14. മാമ്പുമണം - അംബികാസുതൻ മാങ്ങാട് - ഗ്രന്ഥാലോകം
15. നെഞ്ച് - രേഖ കെ - ഗ്രന്ഥാലോകം
16. ആമത് ഖാൻ - സുസ്മേഷ് ചന്ദ്രോത്ത് - ഗ്രന്ഥാലോകം
17. അപരാജിതോ - എസ് ആർ ലാൽ - ഗ്രന്ഥാലോകം
18. ചോറ്റു കണക്ക് - ജയമോഹൻ - മൊഴിമാറ്റം : സജിത്ത് എം എസ് - മാതൃഭൂമി
19. ഉച്ച - മഹേന്ദർ - ചന്ദ്രിക
20. ഗോഡ്സ് ആർമർ - അനീഷ് ഓബ്രിൻ - ഭാഷാപോഷിണി
21. നിർമിത പൂർണിത - വിപിൻ ചന്ദ്രൻ - ഭാഷാപോഷിണി
22. ഒക്കാപ്പിയുടെ സോളമൻ ഇഫക്ട് - ബ്രിജി കെ ടി - ഭാഷാപോഷിണി
23. സീയൂസ് - സുധാ തെക്കേമഠം - ഭാഷാപോഷിണി
24. താക്കോൽ - ആനന്ദ് - മാതൃഭൂമി
25. കാലമാടനും പൂപ്പടേം - ഗോവിന്ദ് - ട്രൂ കോപ്പി
26. ചന്ദ്രക്കലാധരൻ - ഉണ്ണികൃഷ്ണൻ കിടങ്ങൂർ - മാതൃഭൂമി
27. മഹിഷ് ബത്താൻ - ജഹാംഗീർ ഇളയേടത്ത് - ചന്ദ്രിക
28. ഇനിപ്പ് - കെ എസ് രതീഷ് - ഭാഷാപോഷിണി
29. കുമ്പാലൻകാട് - ഹുസ്ന റാഫി - ദേശാഭിമാനി
30. കത്രീന മൻസിൽ - ഉണ്ണികൃഷ്ണൻ കിടങ്ങൂർ - ഭാഷാപോഷിണി
31. മിസാറു - സന്തോഷ് എച്ചിക്കാനം - മാതൃഭൂമി
32. അജ്ഞാതൻ്റെ വരവും പോക്കും - കെ. എൻ പ്രശാന്ത് - ദേശാഭിമാനി
33. മഹിമയേറും ദാനവസ്തു - ഉണ്ണികൃഷ്ണൻ കളീക്കൽ - ദേശാഭിമാനി
34. നാളെ - വിനു ഏബ്രഹാം - മാതൃഭൂമി
35. അത്ഭുതക്കാറ്റ് - ചന്ദ്രബാബു പനങ്ങാട് - ചന്ദ്രിക
36. ജിന്നുകളുടെ രാത്രി - എം നന്ദകുമാർ - മാതൃഭൂമി
37. മഹാഭാരതവും കുറേ തസ്കരന്മാരും - ഷീല ടോമി - ദേശാഭിമാനി
38. ആലീസ് പ്രേതം - ജേക്കബ് എബ്രഹാം - മാധ്യമം
39. ശോഭന ടൈലേഴ്സ് - സുധാ തെക്കേമടം - ദേശാഭിമാനി
40. പക്ഷിയിനം പുരുഷൻ - ഗോവിന്ദ് - മാധ്യമം
41. റെഡീമർ -വത്സലൻ വാതുശ്ശേരി - ഭാഷപോഷിണി
42. മരിച്ചുപോയവരുടെ ഓണം - വർഗീസ് അങ്കമാലി - ഭാഷാപോഷിണി
43. മൂമ - അരുണ ആരുഷി - ഭാഷപോഷിണി
44. ഈഴ് - ഫർസാന - മാധ്യമം
45. പ്രെസ്റ്റർ ജോൺ - അറഫാത്ത് - മാധ്യമം
46. ആന്റണി ഗോൺസാൽവസിന്റെ വീട്ടിലെ അതിഥി - രൺജു - മാധ്യമം
47. മുത്തപ്പൻപുഴ സ്റ്റേ സർവീസ് - ജോസ് മാത്യു - ചന്ദ്രിക 5/9/24
48. മക്കൊണ്ട - കൃഷ്ണനുണ്ണി ജോജി - ചന്ദ്രിക 29/8/24
49. വഴി തുടങ്ങുന്നിടത്തെ കറുത്ത പൂച്ചക്കുട്ടി - സുരേഷ് പേരിശ്ശേരി - ഗ്രന്ഥാലോകം 09/24
50. പാരിജാതം - മിഥുൻ കൃഷ്ണ - മാധ്യമം 9/24(9-16)
51. ധ്വന്ദ്വം - പദ്മ - മാധ്യമം 9/24(9-16)
52. അടികൊണ്ട സഖാവ് - വി എസ് അജിത്ത് - മാധ്യമം 9/24(9-16)
53. വസന്തത്തെ വരവേൽക്കാനാകാതെപോയ ഒറ്റക്കിളിച്ചിലക്കലുകൾ - രമേശൻ മുല്ലശ്ശേരി - മാധ്യമം 9/24(9-16)
54. തന്നറ് - ജിൻഷ ഗംഗ - ie മലയാളം
55. കാർണിവൽ നഗരിയിൽ - അനിൽ ദേവസ്സി - മാധ്യമം വാർഷികപതിപ്പ് 2024
56. ഇടമലയിലെ യാക്കോബ് - പി എസ് റഫീഖ് - മാധ്യമം വാർഷിക പതിപ്പ് 2024
57. സ്കൂൾ ഡയറിയിലെ ചില താളുകൾ - അയ്മനം ജോൺ - മാധ്യമം വാർഷിക പതിപ്പ് 2024
58. അമ്മക്കപ്പൽ - അംബികാസുതൻ മാങ്ങാട് - മാധ്യമം വാർഷിക പതിപ്പ് 2024
59. ജലവ് - മനോജ് വെങ്ങോല - മാധ്യമം വാർഷിക പതിപ്പ് 2024
60. സിനിമാ സ്കോപ് - സലിം ഷെരീഫ് - മാധ്യമം വാർഷിക പതിപ്പ് 2024
61. പീരങ്കി - പ്രമോദ് കൂവേരി - മാധ്യമം വാർഷിക പതിപ്പ് 2024
62. ഫ്രം പഴയങ്ങാടി ടു കണ്ണൂർ അഥവാ സമകാല സാഹിത്യ നിരൂപണം - എൻ പ്രഭാകരൻ - ദേശാഭിമാനി (13/10/2024)
63. മലമുകളിലേക്കുള്ള വഴി (തെറ്റുന്നതും തെറ്റാത്തതും) - മനോജ് വീട്ടീക്കാട് - മാധ്യമം വാർഷിക പതിപ്പ് 2024
64. ള - സുദീപ് ടി. ജോർജ് - മാതൃഭൂമി 2024 ഒക്ടോബർ 13-19
65. ദൂരയെങ്കിലും വാനം ദീർഘമെങ്കിലും - ഷബ്‌ന മറിയം - മാധ്യമം വാർഷിക പതിപ്പ് 2024
66. കുഞ്ഞൂഞ്ഞും അനിയന്മാരും - പി എഫ് മാത്യൂസ് - മാധ്യമം വാർഷിക പതിപ്പ് 2024
67. ഒച്ച - ഗ്രേസി - മാധ്യമം വാർഷിക പതിപ്പ് 2024
68. ഫ്രോഡ് - പ്രമോദ് രാമൻ - മാധ്യമം വാർഷിക പതിപ്പ് 2024
69. ഒരു മുത്തശ്ശിക്കഥ - ഷീല ടോമി - ഭാഷാപോഷിണി ഒക്ടോബർ 2024
70. ഒഡീഷ - പ്രകാശ് മാരാഹി - മാധ്യമം വാർഷിക പതിപ്പ് 2024
71. കോത്തഗിരി - വി കെ ദീപ - ഭാഷാപോഷിണി (2024 നവംബർ)
72. തുന്നൽ - അജിജേഷ് പച്ചാട്ട് - ഭാഷാപോഷിണി (2024 നവംബർ)
73.കളിപ്പേച്ച് - എൻ രാജൻ - മാതൃഭൂമി (10/11/2024)
74.ഒന്നിലധികം മരണപ്പെട്ട മാധവൻകുട്ടി - സുസ്മേഷ് ചന്ദ്രോത്ത് - മാതൃഭൂമി (27/10/2024)
75. യൂക്കിഗാഫുരു - സലിം അയ്യനത്ത് - മാധ്യമം
76. ഒട്ടിപ്പൊട്ട് - ഫെബിന - wtp
77. അരുളൻപനുകമ്പ മൂന്നിനും - പുണ്യ സി.ആർ
78.
കുറച്ചൊക്കെ കഥകൾ വായിച്ചെങ്കിലും എൻ്റെ വായനയുടെ കാരണം കൊണ്ടാവാം വല്ലാതെ ഇഷ്ടപ്പെടുത്തിയ ഇത്തിരി കഥകളേയുള്ളൂ അതിൽ തന്നെ മാതൃഭൂമിയിൽ വന്ന എം നന്ദകുമാറിന്റെ ജിന്നുകളുടെ രാത്രി ഒരുപാട് ഇഷ്ടപ്പെട്ട കഥയാണ്.

Comments
Post a Comment