മഴമൊഴി - സിന്ധു ഗിരിധരൻ
എന്റെ വായന *മഴമൊഴി - സിന്ധു ഗിരിധരൻ* ആർത്തു പെയ്യുന്ന മഴയത്ത് ശല്യം എന്ന് ശപിച്ച് കുടചൂടി നിരന്തരം പോവുകയും അതല്ലെങ്കിൽ മൂടിപ്പുതച്ച് കിടന്നുറങ്ങുകയും ചെയ്യുന്നവനാണ് ഞാൻ. ഇടയ്ക്കെപ്പോഴോ തിമിർത്തുപെയ്യുന്ന മഴത്തുള്ളികളിലേക്ക് കണ്ണുകൾ എറിഞ്ഞപ്പോൾ അതിൽ നിന്ന് എന്തൊക്കെയോ മനസ്സുകളിലേക്ക് തെറിച്ചുവീണു. ചില ഓർമ്മകൾ, ചില നൊമ്പരങ്ങൾ, അറിയാതെ പോയ ചില അനുഭവങ്ങൾ അങ്ങനെ മനസ്സിനെ സന്തോഷിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ഒരുപറ്റം മഴത്തുള്ളികൾ.. ശരിക്കും എന്താണ് മഴ?.. ഒരുപാട് കാലമായി ടീച്ചറിൽ നിന്ന് സന്തോഷത്തോടെ ഏറ്റുവാങ്ങിയ മഴമൊഴി ദുഃഖത്തോടെ എന്നെയും കാത്തിരിക്കുന്നു. 'ഈ കാലമാടൻ വായിക്കാതെ ഇങ്ങനെ വെക്കാനാണോ പോയി വാങ്ങിക്കൊണ്ടു വന്നത്' പല തവണ പറഞ്ഞു കാണും. ഈ മഴയത്ത് സിന്ധു ടീച്ചറിന്റെ മഴമൊഴി വീണ്ടും കയ്യിലെടുത്തു മഴകളെ കുറിച്ചുള്ള ഒരു പറ്റം കുറുങ്കവിതകൾ എന്നു ചുരുക്കിപ്പറയാം. പക്ഷേ മഴയെ കുറിച്ച് മാത്രമല്ല പ്രണയത്തെക്കുറിച്ചും വിരഹത്തെ കുറിച്ചും സ്നേഹത്തെ കുറിച്ചും പ്രകൃതിയെക്കുറിച്ചും അങ്ങനെയങ്ങനെ മനുഷ്യനെയും മനുഷ്യന്റെ ചുറ്റുപാടുകളെയും മഴയിലൂടെ വരച്ചു കാണിക്കുകയാണ് ടീച്ചർ. 'മഴ പുഴ...